ഞാന്‍ ദില്‍ഷയുടേയും റോബിന്റേയും ‘മാമ’യല്ല..! ദില്‍റോബ് വിഷയത്തില്‍ ലക്ഷ്മിപ്രിയ വീണ്ടും രംഗത്ത്!

റോബിന്‍-ദില്‍ഷ വിഷയത്തില്‍ വീണ്ടും ലൈവില്‍ എത്തി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിഗ് ബോസ് താരം ലക്ഷ്മിപ്രിയ. റോബിനും ദില്‍ഷയും തമ്മില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു എങ്കിലും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ ഹൃദയം കണ്ടത് ഞാന്‍ മാത്രമാണ് എന്നാണ് ലക്ഷ്മിപ്രിയ ലൈവില്‍ എത്തി പറഞ്ഞത്. റോബിന്‍ തനിക്ക് സഹോദരനെപോലെ ആണെന്നും.. ദില്‍ഷയ്ക്കും റോബിനും ഞാന്‍ ചേച്ചിയമ്മ ആണെന്നും താരം പറയുന്നു..

എന്നാല്‍ ഇരുവരുടേയും വിവാഹം നടത്തിക്കൊടുക്കാന്‍ ഞാന്‍ അവരുടെ മാമ അല്ലെന്നാണ് താരം വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം താരം ലൈവില്‍ എത്തി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. റോബിന് ദില്‍ഷയെ ജീവന്‍ ആണെന്നും.. ആ കല്യാണം അവന്റെ ചേച്ചിയുടെ സ്ഥാനത്ത് നിന്ന് നടത്തിക്കൊടുക്കും എന്നും ബിഗ് ബോസ് ഷോ കഴിഞ്ഞ് വന്ന ഉടനെ താരം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ അവരുടെ വിവാഹം നടത്തും എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല എന്നും..അത് റോബിനും ദില്‍ഷയും ചേര്‍ന്ന് എടുക്കേണ്ട തീരുമാനം ആണെന്നും അവര്‍ക്ക് രണ്ട് പേര്‍ക്കും വീട്ടുകാര്‍ക്കും സമ്മതം ആണെങ്കില്‍ അവരുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് ഈ വിവാഹം നടത്തും എന്നാണ് പറഞ്ഞത് എന്നും ലക്ഷ്മിപ്രിയ വിശദീകരിക്കുന്നു..

ബിഗ്‌ബോസ് വീട്ടിന് ഉള്ളില്‍ വെച്ചും റോബിനോട് അടുത്ത ആത്മബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ലക്ഷ്മിപ്രിയ.. നിയമലംഘനത്തിന്റെ പേരില്‍ റോബിന്‍ സീക്രട്ട് റൂമില്‍ ആയിരുന്ന സമയത്തും താരം വല്ലാതെ വിഷമിച്ച് കരയുകയും ചെയ്തിരുന്നു.

എന്നാല്‍ പുറത്തിറങ്ങി റോബിനുള്ള സപ്പോര്‍ട്ട് കണ്ടാണ് ലക്ഷ്മിപ്രിയ റോബിനെ പിന്തുണച്ചത് എന്നത് തെറ്റാണെന്ന് വിശദീകരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഇതെല്ലാം പറഞ്ഞ് വിമര്‍ശിച്ച് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന് ആരും വിമര്‍ശനവും കളിയാക്കലും നടത്തേണ്ട എന്നും താരം ലൈവില്‍ വന്ന് പറഞ്ഞു.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago