മോഹന്‍ലാലിന് ഒപ്പമുള്ള പഴയകാല ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം ലക്ഷ്മിപ്രിയ. നടന് മോഹന്‍ലാലിന് ഒപ്പം പതിനേഴ് വര്‍ഷം പഴക്കമുള്ള ഫോട്ടോയാണ് ലക്ഷ്മിപ്രിയ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫോട്ടോയില്‍ കഥാപാത്രത്തിന്റെ വേഷത്തില്‍ ഇരിക്കുന്ന മോഹന്‍ലാലിന് ഒപ്പം മുഖം പൊത്തിചിരിക്കുകയാണ് ലക്ഷ്മിപ്രിയ. തന്റെ ആദ്യ സിനിമയില്‍ നിന്നുള്ള ഫോട്ടോയാണിത് എന്നും ലക്ഷ്മിപ്രിയ കുറിച്ചിരിക്കുന്നു..
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.. എന്റെ ആദ്യത്തെ സിനിമയായ നരന്.. ഇന്നസെന്റ് അങ്കിള്‍ മുന്നില്‍ ഇരുന്ന് എന്തോ തമാശ പറഞ്ഞിരുന്നു.. അപ്പോഴുള്ള ഫോട്ടായാണ് ഇതെന്ന് താരം കുറിച്ചിരിക്കുന്നു. ഇതിനോടകം തന്നെ മലയാള സിനിമാ രംഗത്ത് നൂറില്‍ അധികം സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള താരമാണ് ലക്ഷ്മിപ്രിയ.
നാടക രംഗത്തിലൂടെ സിനിമാ സീരിയല്‍ മേഖലയിലേക്ക് എത്തിയ താരം ഒരു എഴുത്തുകാരി കൂടിയാണ്. ബിഗ് ബോസ് ഷോയുടെ നാലാം സീസണില്‍ മത്സാര്‍ത്ഥിയായി എത്തിയതോടെയാണ് ലക്ഷ്മിപ്രിയയെ കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ അറിയാന്‍ സാധിച്ചത്. അവതാരികയായി മിനിസ്ക്രീന്‍ രംഗത്ത് ലക്ഷ്മിപ്രിയ
തിളങ്ങിയിട്ടുണ്ട്. തന്റേതായ നിലപാട് ഏതൊരു വിഷയത്തിലും തുറന്ന് പറയാന്‍ മടികാണിക്കാത്ത വ്യക്തിയാണ് ലക്ഷ്മിപ്രിയ. ചെറുപ്പകാലം മുതല്‍ തന്നെ അഭിനയജീവിതം ജീവിതത്തിന്റെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ആയി തിരഞ്ഞെടുത്ത കലാകാരി കൂടിയാണ് ഇവര്‍.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…