കാവ്യയെ എന്തോ പറഞ്ഞവനെ കാവ്യയുടെ അച്ഛൻ അടിച്ചു, മനസ്സ് തുറന്നു ലാൽ ജോസ്

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുഖശ്രീ കൊണ്ടും സൗന്ദര്യം കൊണ്ടും കാവ്യയെ വെല്ലാൻ മറ്റൊരു നടിയും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ആയിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഒരു പക്ഷെ മറ്റൊരു നായികനടിമാരും കടന്ന് പോകാത്ത സാഹചര്യത്തിൽ കൂടിയൊക്കെ കാവ്യയ്ക്ക് പോകേണ്ടി വന്നു. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും എല്ലാ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു.

ഇപ്പോഴിത കാവ്യ മാധവനെ കുറിച്ച് ലാൽ ജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ, ക്ലാസ്സ്മേറ്റ്സ് സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അവിടെ പഠിച്ചത് ആണെന്ന് പറഞ്ഞു ഒരു കൂട്ടം ചെറുപ്പക്കാർ സെറ്റിൽ വന്നു അലമ്പ് ഉണ്ടാക്കി. അഭിനയിക്കാൻ എത്തിയ പെൺകുട്ടിയെ എന്തോ പറഞ്ഞപ്പോഴേക്കും ഇന്ദ്രനും പൃഥ്വിയും ജയസൂര്യയും നരനും ഒക്കെ കൂടി അവരുടെ അടുത്ത് പോയി ഒന്നും രണ്ടും പറഞ്ഞു വഴക്ക് ആയി. കാവ്യയെ കൂട്ടത്തിൽ ഉള്ള ഒരാൾ മോശമായി പറഞ്ഞപ്പോൾ കാവ്യയുടെ അച്ഛൻ അവനെ അടിച്ചു. അങ്ങനെ ആകെ പ്രശ്നമായി. അത് കഴിഞ്ഞു അവിടുത്തെ ഷൂട്ട് കഴിഞ്ഞു നൈറ്റ് ഹോസ്റ്റൽ സീൻ ഷൂട്ട് ചെയ്യാൻ വേണ്ടി പോയി.

ഷൂട്ടിങ്ങിനു ഒരുങ്ങുമ്പോൾ ക്യാമറയുടെ അടുത്ത് ഒരാൾ വന്നു നിൽക്കുന്നു. നല്ല മദ്യത്തിന്റെ മണവും അയാളെ ഉണ്ട്. രാവിലെ അലമ്പ് ഉണ്ടാക്കിയവരുടെ കൂട്ടത്തിൽ ഉള്ള ആൾ ആണ്. അയാൾ കൈയിൽ എന്തോ മറച്ച് പിടിച്ചിട്ടുണ്ട്. ഞാൻ നോക്കിയപ്പോൾ ഒരു കരിങ്കൽ കഷ്ണം ആണ്. അയാൾ അത് കൊണ്ട് ക്യാമറയും അടിക്കുകയോ ആരെങ്കിലും അടിക്കുകയോ ചെയ്താൽ ആകെ പ്രശ്നം ആകും. ഞാൻ യൂണിറ്റിൽ ഉള്ളവരോട് കാര്യം പറഞ്ഞു. അവർ പതുക്കെ ക്യാമറ ഒക്കെ അവിടെ നിന്ന് മാറ്റിയപ്പോഴേക്കും അവനു കാര്യം മനസ്സിലായി. അവൻ വയലന്റ് ആകാൻ തുടങ്ങിയപ്പോഴേയ്ക്കും യൂണിറ്റിൽ ഉള്ളവർ അവനെ പിടിച്ച് മാറ്റി. നോക്കിയപ്പോൾ അവന്റ കൂടെ ഉള്ളവർ വടി ഒക്കെ ആയിട്ട് പുറത്ത് നിൽക്കുന്നു. അങ്ങനെ പെട്ടന്ന് പോലീസ് ഒക്കെ വന്നു അവരെ പിടികൂടി ആണ് ബാക്കി ഷൂട്ട് നടത്തിയത്.

Devika

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago