Categories: Film News

‘അച്ചായനെ ഹീറോ ആക്കി ഞാനൊരു പടം സംവിധാനം ചെയ്യാന്‍ പോവുകയാണ്’- പൃഥ്വിരാജ് പറഞ്ഞതിനെ കുറിച്ചതിനെ ലാലു അലക്‌സ്

പൃഥ്വിരാജ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസായ ബ്രോ ഡാഡി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാല്‍-പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ലാലു അലക്സ് അവതരിപ്പിച്ച കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ ചില നല്ല കഥാപാത്രങ്ങള്‍ തേടിയെത്താറുണ്ട്. അങ്ങനെ ഒത്തുകിട്ടിയ കഥാപാത്രമാണ് കുര്യന്‍ മാളിയേക്കല്‍ എന്ന് ലാലു അലക്‌സ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം പൃഥ്വിരാജ് ബ്രോ ഡാഡിയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയാനായി വിളിച്ചതിനെ കുറിച്ചും ലാലു അലക്സ് പറഞ്ഞു. ”ലാലുച്ചായാ, അച്ചായനെ ഹീറോ ആക്കി ഞാനൊരു പടം സംവിധാനം ചെയ്യാന്‍ പോവുകയാണ്. അതിന് എനിക്കെന്തു തരും” എന്ന് പൃഥ്വി. ”അങ്ങനെയാണെങ്കില്‍ ഞാനെന്റെ വീടും സ്ഥലവും നിന്റെ പേരിലെഴുതി തരാം…’ എന്നായിരുന്നു ലാലു അലക്സ് പറഞ്ഞത്. പൃഥ്വിരാജിന്റെയും തന്റെയും ആദ്യ ഫോണ്‍ സംഭാഷണം ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് തന്നെ ആദ്യം വിളിച്ചത്. സിനിമയെക്കുറിച്ച് പൃഥ്വി വിളിച്ച് സംസാരിക്കുമെന്നും പറഞ്ഞു. ഉടനെ പൃഥ്വിരാജ് വിളിച്ചു. കഥയും കഥാപാത്രവും കേട്ടയുടനെ തനിക്ക് ഇഷ്ടമായെന്നും താരം പറഞ്ഞു.

കുര്യന്‍ മാളിയേക്കലിനെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് പിന്നാലെ നന്ദി അറിയിച്ചും ലാലു അലക്‌സ് രംഗത്തെത്തിയിരുന്നു. ‘ഹായ് സുഹൃത്തുക്കളെ, വളരെക്കാലത്തിന് ശേഷം ഞാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാകുകയാണ്. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ആശംസകളും പോസ്റ്റുകളും ഞാന്‍ വായിക്കുന്നു. ബ്രോ ഡാഡി സിനിമയ്ക്കും കുര്യന്‍ മാളിയേക്കലിനും നിങ്ങള്‍ തന്നെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാവര്‍ക്കും നന്ദി.’ – ലാലു അലക്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയായിരുന്നു.

Gargi

Recent Posts

ആരോഗ്യ പ്രശ്‌ന കാരണം നടി  ശാലിനി സർജറിക്ക് വിധേയായി

മലയാളത്തിലും, തമിഴിലും ഒരുപാട് ആരാധകരുള്ള നടി ആയിരുന്നു ശാലിനി, ഈയടുത്തതാണ് ശാലിനി സോഷ്യൽ മീഡിയ അൽകൗണ്ടുകൾ തുടങ്ങിയത്, എന്നാൽ നടനും…

44 mins ago

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

2 hours ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

4 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

5 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

5 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

5 hours ago