‘അവസാനം തിയേറ്ററില്‍ ഒന്നും ഒന്നും രണ്ടുപേര്‍ മാത്രം ആകാതെ ഇരുന്നാല്‍ മതി’

ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന എലോണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അവസാനം തിയേറ്ററില്‍ ഒന്നും ഒന്നും രണ്ടുപേര്‍ മാത്രം ആകാതെ ഇരുന്നാല്‍ മതിയെന്നാണ് ലോറിന്റിയസ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

‘അവസാനം തിയേറ്ററില്‍ ഒന്നും ഒന്നും രണ്ടുപേര്‍ മാത്രം ആകാതെ ഇരുന്നാല്‍മതി…
OTT ക്കു വേണ്ടി എടുത്ത സിനിമയാണെന്ന് ഇതിന്റെ സംവിധായകന്‍ തന്നെ പറയുമ്പോള്‍, ആര്‍ക്കായിരുന്നു ഈ സിനിമ തിയേറ്ററില്‍ ഇറക്കാന്‍ പിടിവാശി? തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുന്ന ലാലേട്ടന് മറ്റൊരു പരാജയം കൂടി വരുത്തി വയ്ക്കാനാണ് ഈ തീരുമാനം?
തന്റെ കൂടെ നില്‍ക്കുന്ന ആള്‍ക്കാരെ ലാലേട്ടന്‍ ഒന്നുകൂടി ഒന്ന് വിശദമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. ദൃശ്യം 2, ബ്രോ ഡാഡി, 12th മാന്‍ എന്നീ ചിത്രങ്ങള്‍ ഓ ടി ടി ക്ക് കൊടുത്തു. ഇവ മൂന്നും തീയറ്ററില്‍ ഇറക്കിയിരുന്നെങ്കില്‍ നല്ല വിജയം കൈവരിച്ചേനെ. D2 ഒരു ബ്ലോക്ക് ബസ്റ്റര്‍ എങ്കിലും അടിച്ചേനെ… അതിനുപകരം മരയ്ക്കാര്‍, മോണ്‍സ്റ്റര്‍, ആറാട്ട് എന്നീ പടങ്ങള്‍ തിയേറ്ററില്‍ ഇറക്കി പൊട്ടിച്ചു. മറ്റൊരു ott പടം കൂടി തിയേറ്ററില്‍ ബോംബ് ആകാന്‍ പോകുന്നു… ബോംബുകള്‍ ഏറ്റുവാങ്ങാന്‍ ഏട്ടന്റെ ജീവിതം പിന്നെയും ബാക്കി. ചുറ്റുമുള്ള ആജ്ഞാനുവര്‍ത്തികളെയും പൊങ്ങച്ചക്കാരെയും മാറ്റി നിര്‍ത്തി, സ്വന്തമായി തിരക്കഥ വായിച്ച് ബോധ്യപ്പെട്ട് ലാലേട്ടന്‍ എന്ന് സിനിമകള്‍ ചെയ്യുന്നൊ,അന്നേ ആ പഴയ ലാലേട്ടനെ നമുക്ക് തിരിച്ചുകിട്ടൂമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശബ്ദമായി മറ്റ് താരങ്ങളും ഇതിലുണ്ട്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ ശബ്ദങ്ങളും ട്രെയിലറില്‍ കേള്‍ക്കാം. മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago