‘ഈ സിനിമയെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടതിനു ശേഷം പല രീതിയിലുള്ള തെറിവിളികളും ഭീഷണികളും കിട്ടി’

കേരള സ്‌റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനുളള ശ്രമത്തെ മതനിരപേക്ഷ സമൂഹം ശക്തമായി എതിര്‍ക്കണം. സിനിമ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ സിനിമയെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടതിനു ശേഷം പല രീതിയിലുള്ള തെറിവിളികളും ഭീഷണികളും കിട്ടി’ എന്നാണ് ലോറന്‍സ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഞാന്‍ ഈ സിനിമയെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടതിനു ശേഷം പല രീതിയിലുള്ള തെറിവിളികളും ഭീഷണികളും പല സ്ഥലങ്ങളില്‍ നിന്നും എനിക്ക് കിട്ടി.. കമന്റ്‌സിലും കിട്ടി പേര്‍സണല്‍ മെസ്സേജ് ആയിട്ടും കിട്ടി. ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നു…
1. ഈ സിനിമയുടെ പേരിനോട് എനിക്ക് പൂര്‍ണ യോജിപ്പില്ല… കാരണം ഇത് കേരളത്തിന്റെ കഥയല്ല… പക്ഷെ കേരളത്തില്‍ നടന്ന ഒരു കഥ എന്നാ നിലയില്‍ ആണ് സിനിമാക്കാര്‍ ഈ പേരിട്ടത് എങ്കില്‍ എനിക്ക് അതിനെ എതിര്‍ക്കാന്‍ കഴിയില്ല.. കാരണം കേരളത്തില്‍ നിന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്… A Story From Kerala എന്നോ പേരുമാറ്റാം…
2. ഈ സിനിമയില്‍ എവിടെയും 32000 പേര് കേരളത്തില്‍ നിന്നും പോയന്നെന്നു പറയുന്നില്ല.. അങ്ങനെ ഒരു നമ്പര്‍ കേട്ടാല്‍ വിശ്വസിക്കാന്‍ ഇവിടെയുള്ളവര്‍ പൊട്ടന്‍മാരല്ല.. എന്നെപോലെ ലോകത്തില്‍ നിന്നും ആയിരങ്ങള്‍ ഈ ക്യാമ്പില്‍ ഉണ്ട് എന്നാണ് പറയുന്നത്… ഇവിടെ ഈ 32000 ത്തിന്റെ കണക്ക് പറഞ്ഞിട്ട് പ്രശ്നം ഉണ്ടാക്കുന്നത് രണ്ടു കൂട്ടരാണ്.. ഒന്ന് ഹിന്ദി അറിയാത്തവര്‍.. രണ്ടു മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെട്ട് ഇവിടെ വന്നു പ്രശ്നം ഉണ്ടാക്കുന്നവര്‍..
3. ഈ ഗ്രൂപ്പില്‍ തന്നെയുള്ള ഒരു മുസ്ലിം സുഹൃത്ത് ഞാന്‍ ഇട്ട പോസ്റ്റില്‍ കമന്റ് ചെയ്യുക ഉണ്ടായി… ലോകം മുഴുവന്‍ എടുത്താലും 32000 ഒന്നുമില്ല… ഏതാണ്ട് 5000 പേരെ ഉള്ളു എന്നു… അതിന്റെ കണക്കുകകളുടെ സ്‌ക്രീന്‌ഷോട്ടും പുള്ളി ഇട്ടിരുന്നു..അപ്പോള്‍ 5000 പേര് തീവ്രവാദത്തിന് പോയി എന്നവര്‍ സമ്മതിക്കുന്നു…അത് ഗൗരവമായി കാണേണ്ട വിഷയമല്ലേ???
4. ഇന്ത്യയില്‍ നിന്നും 50 ഇല്‍ താഴെയെ ഉള്ളു… അത് വ്യക്തമാണ്… പക്ഷെ ഒരാള്‍ പോയാല്‍ പോലും അത് ഒരു സീരിയസ് ഇഷ്യൂ തന്നെയാണ്.. അത് ഗൗരവമായി കാണണം.
5. മത വികാരം വ്രണപെട്ടോ ഇല്ലയോ എന്നറിയാന്‍ സിനിമ ഇറങ്ങുന്ന വരെ കാത്തിരിക്കുക… ഈ സിനിമയില്‍ തീവ്രവാദത്തിന് എതിരെ അല്ലാതെ ഇസ്ലാം സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്ന എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ നിങ്ങള്‍ക്കൊപ്പം ആദ്യം നിന്നുകൊണ്ട് ഈ സിനിമയ്ക്ക് എതിരെ പ്രതിഷേധിക്കുന്നത് ഞാനായിരിക്കും… സ്‌ക്രീന്‌ഷോട്ട് എടുത്തു വെച്ചോളൂ…
6. ഒരു ഷോ എങ്കിലും കളിക്കാതെ നമുക്ക് കണ്ടന്റ് അറിയില്ല.. പിന്നെ ഈ സിനിമ തിയേറ്ററില്‍ വിലക്കിയാലും എങ്ങനെയെങ്കിലും ആളുകള്‍ കാണുക തന്നെ ചെയ്യും… ഒരു വിദേശ രാജ്യത്ത് ott സ്ട്രമിങ് ചെയ്യപ്പെടും.. അതിന്റെ കോപ്പി ടെലെഗ്രാമില്‍ വന്നിട്ടാണേലും ആളുകള്‍ കാണും… ഇറാനിലെയൊക്കെ സിനിമകള്‍ ആദ്യകാലങ്ങളില്‍ അങ്ങനെയാണ് ഇവിടെ ആളുകള്‍ കണ്ടുകൊണ്ട് ഇരുന്നത്… അപ്പോള്‍ എന്തായാലും സിനിമ വരട്ടെ… ഒരുപക്ഷെ, ആദ്യത്തെ കുറച്ച് ഷോ കഴിയുമ്പോള്‍, ചില സീനുകള്‍ കട്ട് ചെയ്യപ്പെടാന്‍ സാധ്യത ഉണ്ട്…അതുകൊണ്ട്, ഈ സിനിമ പൂര്‍ണ രൂപത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തന്നെ പോയി കാണുക..
സിനിമ കാണണം എന്നു ഒരു വാശിയും ആര്‍ക്കുമില്ല… എനിക്കുമില്ല… റിവ്യൂ നോക്കി നല്ല സിനിമ ആണെന്ന് തോന്നിയാല്‍ മാത്രമേ ഞാനും പോകു.. അല്ലാതെ മുന്‍വിധിയോട് ഞാന്‍ ഈ സിനിമയെ സമീപിക്കില്ല… മോശം സിനിമ ആണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇത് കാണില്ല… ഭൂരിഭാഗം ആളുകളും മോശം സിനിമ തിയേറ്ററില്‍ കണ്ടു വിജയിപ്പിക്കില്ല എന്നുതന്നെയാണ് എന്റെ ചിന്ത..
ഈ സിനിമയുടെ സംവിധായകന്‍ തന്നെ കഴിഞ്ഞ ദിവസം പറയുന്നത് കെട്ടു.. ഈ സിനിമയ്ക്ക് ഞങ്ങള്‍ പ്രൊമോഷന്‍ കൊടുത്തില്ല.. ഇതിനെ എതിര്‍ക്കുന്നവര്‍ വേണ്ടപോലെ കൊടുത്തിട്ടുണ്ട് എന്ന്.. ഒരുപക്ഷെ ഒരു അവാര്‍ഡ് പടമോ ഡോക്യൂമെന്ററിയോ പോലെ പത്തോ ഇരുപതോ പേര് കണ്ടു മറക്കേണ്ട ഒരു സിനിമ 1000 പേരെങ്കിലും കാണും എന്ന അവസ്ഥയില്‍ എത്തിച്ചത് നിങ്ങളൊക്കെ തന്നെയാണ്… ബാക്കി സിനിമ ഇറങ്ങി കഴിഞ്ഞു സംസാരിക്കാം… ????
ഓരോ പത്തു മിനുട്ട് ഇടവിട്ടും ഈ സിനിമ നിരോധിക്കണം എന്ന് പറഞ്ഞിട്ട് The Cue പോലെയുള്ള പേജുകളില്‍ പോസ്റ്റുകള്‍ വരുന്നത് തീര്‍ത്തും അപലപനീയമാണ്… ആദ്യം സിനിമ ഉറങ്ങിക്കോട്ടെ… എന്നിട്ടാവാം ബാക്കിയൊക്കെ… ????

Gargi

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

30 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago