രാജുവേട്ടന്റെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ പറഞ്ഞാപ്പോരേ… ഇതിപ്പോള്‍ ഏതോ മരുഭൂമിയില്‍പെട്ടു പോയ നജീബ് എന്നൊരുത്തനെ മുന്നില്‍ കൊണ്ട് നിര്‍ത്തിയേക്കുന്നു!!

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുക്കെട്ടിലെത്തുന്ന ആടുജീവിതം. പ്രതീക്ഷകളെല്ലാം വാനോളം ഉയര്‍ത്തി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. നജീബായുള്ള പൃഥ്വിയുടെ നിറഞ്ഞാട്ടമാണ് ട്രെയിലറിലുള്ളത്. മാര്‍ച്ച് 28നാണ് ആടുജീവതം തിയ്യേറ്ററില്‍ എത്തുന്നത്. ട്രെയിലറില്‍ നജീബിന്റെ കരളിലിക്കുന്ന മരുഭൂമി ജീവിതമാണുള്ളത്. മികച്ച പ്രതികരണമാണ് ട്രെയിലര്‍ നേടുന്നത്.

അതേസമയം, ചിത്രത്തിനെ കുറിച്ച് ലോറന്‍സ് മാത്യു പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ട്രൈലര്‍ മുഴുവന്‍ നോക്കിയിട്ട് ഞാന്‍ രാജുവേട്ടനെ കണ്ടില്ല…രാജുവേട്ടന്റെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ അതങ്ങു പറഞ്ഞാപ്പോരേ എന്നാണ് ലോറന്‍സ് പറയുന്നത്.

ആടുജീവിതത്തില്‍ Prithviraj Sukumaran അഭിനയിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞിട്ടാണ് ബ്ലെസ്സി ഇത്രയും പ്രൊമോഷന്‍ കൊടുത്തത്..2 മിനിറ്റ് ഉള്ള ട്രൈലര്‍ മുഴുവന്‍ നോക്കിയിട്ട് ഞാന്‍ രാജുവേട്ടനെ കണ്ടില്ല…

രാജുവേട്ടന്റെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ അതങ്ങു പറഞ്ഞാപ്പോരേ… ഇതിപ്പോള്‍ ഏതോ ഒരു മരുഭൂമിയില്‍പെട്ടു പോയ നജീബ് എന്നൊരുത്തനെ സ്‌ക്രീനിന്റെ മുന്നില്‍ കൊണ്ട് നിര്‍ത്തിയേക്കുന്നു…

ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്ത ആടുജീവിതം കാണാന്‍ ഞാനും ഉണ്ട്… സിനിമയില്‍ വെള്ളം ചേര്‍ക്കരുത് എന്നൊരു അപേക്ഷ ഉണ്ട്… നോവലില്‍ നജീബ് വെളിവില്ലാതെ ഒരു ആടിനെ സ്വന്തം ഭാര്യ ആണെന്ന് തെറ്റിദ്ധരിച്ചു ബന്ധപ്പെടുന്ന ഒരു രംഗം ഉണ്ട്…

ട്രെയ്ലര്‍ കണ്ടപ്പോള്‍, ഏതാണ്ട് സമാനമായ ഒരു സീന്‍ ഉണ്ട്.. പക്ഷെ അതില്‍ നജീബ് വെള്ളത്തില്‍ മുങ്ങി വെള്ളത്തെ ചുംബിക്കുമ്പോള്‍, സ്വന്തം ഭാര്യയെ അവിടെ സങ്കല്പിക്കുന്നതായി കാണിച്ചിരിക്കുന്നു… വെള്ളം അല്ല… ആടാണ് സിനിമയിലും വേണ്ടത്…

ആടുമായി ബന്ധപ്പെടുന്നതിനു മറ്റൊരു കാരണം കൂടി ഉണ്ട്.. അതായത് അവന്‍ ആടുകളോടൊപ്പം ജീവിച്ചു, അവര്‍ കഴിക്കുന്ന ഭക്ഷണവും അവര്‍ കുടിക്കുന്ന വെള്ളവും കുടിച്ചു. അവരെപോലെ കുളിക്കാതെയും നനക്കാതെയും, വസ്ത്രം മാറാതെയും, മുടി വെട്ടാതെയും, രോമം വടിക്കാതെയും… അവരില്‍ ഒരാള്‍ ആണ്… മനുഷ്യന്റെ റിമ മാത്രം വെച്ചുകൊണ്ട്, ബാക്കി എല്ലാത്തിലും അവന്‍ ആടുമായി സമരസപ്പെട്ടു…അതുകൊണ്ട് കൂടിയാണ് ആ സീനിനു നോവലില്‍ ഇത്ര പ്രാധാന്യം… ആ സീന്‍ പടത്തില്‍ വരണം…അതില്ലാതെ പടം പൂര്‍ണമാവില്ല.. എന്നാണ് ലോറസ് മൂവി ഗ്രൂപ്പില്‍ പങ്കുവച്ചത്.

Anu

Recent Posts

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന് കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

1 min ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

1 hour ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

4 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

5 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

6 hours ago