ഇനിയും സിനിമയിൽ നിന്നും വിട്ട് നിൽക്കാനാവില്ല തിരിച്ചുവരവിന് ഒരുങ്ങി നടി ലയ

2005-ൽ ഷാഫിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത തൊമ്മനും മക്കളും എന്ന ചിത്രത്തിലൂടെയാണ് ലയയെ മലയാളികൾക്ക് പരിചയം.തൊമ്മനും മക്കളും പോലൊരു സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മികച്ച അരങ്ങേറ്റമാണ് ലയക്ക് ലഭിച്ചത്.ഇതിന്റെ ഓളത്തിലും കൂടെ അഭിനയിക്കാനുള്ള കഴിവും സൗന്ദര്യവും ഉള്ളത് കൊണ്ടും ഒരു വർഷത്തിനുള്ളിൽ 3 ചിത്രങ്ങളിൽ കൂടെ ലയ മലയാളത്തിൽ നായികയായി(ആലിസ് ഇൻ വണ്ടർലാൻഡ്,ഉടയോൻ & രാഷ്ട്രം).കൂടെ അക്കാലഘട്ടത്തിലെ നിറ സാന്നിധ്യമായിരുന്ന മമ്മൂട്ടി,മോഹൻലാൽ,സുരേഷ്ഗോപി,ജയറാം എന്നിവരുടെ കൂടെയെല്ലാം നായികയാവാനും ലയക്ക് സാധിച്ചു.

പക്ഷേ മലയാളത്തിലെ ആദ്യ ചിത്രത്തിന് ശേഷം വന്ന ചിത്രങ്ങളുടെയൊക്കെ പരാജയവും കൂടെ 2006 ൽ നടന്ന വിവാഹവുമൊക്കെ കാരണം വെറും ഒരു വർഷം കൊണ്ട് ലയ മലയാളത്തിൽ നിന്നും അരങ്ങൊഴിഞ്ഞു എന്ന അറിവേ ഇവരെ കുറിച്ച് മലയാളികൾക്കുള്ളൂ. പക്ഷെ,ലയ എന്ന അഭിനേത്രിയുടെ കരിയർ തുടങ്ങുന്നത് 1992 ൽ തന്റെ പതിനൊന്നാമത്തെ വയസ്സിൽ ഭദ്രം_കൊടുകു എന്ന തെലുഗ് പടത്തിലെ കേന്ദ്ര കഥാപാത്രമായ ബാല താരത്തെ അവതരിപ്പിച്ചു കൊണ്ടാണ്.ഈ പടവും ഇതിലെ ലയയുടെ കഥാപാത്രവും ദേശീയ ലെവലിൽ ശ്രദ്ധിയ്ക്കപ്പെടുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു.

പിന്നീട് 7 വർഷങ്ങൾക്ക് ശേഷം 1999 ൽ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് ലയയുടെ നായികയായുള്ള അരങ്ങേറ്റം.ആദ്യ ചിത്രം സ്വയംവരം.ഈ ചിത്രം സൂപ്പർഹിറ്റായതിനൊപ്പം അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ലയക്ക് ആന്ധ്രാ സർക്കാറിന്റെ സ്പെഷ്യൽ ജൂറി പുരസ്‌കാരവും ലഭിച്ചു.അതിന് തൊട്ടടുത്ത രണ്ട് വർഷങ്ങളിൽ മികച്ച നടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്ദി പുരസ്‌കാരവും ലയയെ തേടിയെത്തി,മനോഹരം(2000),പ്രേമിഞ്ചു(2001).തുടർന്ന് തന്റെ വിവാഹം വരെ 7 വർഷക്കാലം(1999-2006)വരെ അഭിനയ സിദ്ധി കൊണ്ടും സൗന്ദര്യം കൊണ്ടും തെലുഗ് സിനിമയിലെ നമ്പർ വൺ നായികാ നിരയിൽ ലയയും സ്ഥാനമുറപ്പിച്ചു.

1981 ൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഡോക്ടർ ആയ അച്ഛനും അധ്യാപികയായ അമ്മയ്ക്കും ജനിച്ച ലയ ചെസ്സിൽ 7 പ്രാവശ്യം സ്റ്റേറ്റ് ചാമ്പ്യനും നാഷണൽ ലെവലിൽ ഒരു പ്രാവശ്യം സെക്കന്റ്‌ വിന്നറുമായിരുന്നു.മലയാളം,തമിഴ്,കന്നഡ ഇൻഡസ്ട്രികളിലും ലയ ഒരു കൈ നോക്കിയെങ്കിലും മലയാളം ഒഴികെ വേറെ ഒരു ഭാഷയിലും തിളങ്ങാൻ ഇവർക്ക് സാധിച്ചില്ല.2006 ൽ ഡോക്ടർ ശ്രീഗണേഷ് ഗോർട്ടിയെ വിവാഹം ചെയ്തു ലോസ് ഏഞ്ചൽസിൽ സെറ്റിൽ ചെയ്ത ലയക്ക് ഒരു മകനും ഒരു മകളുമുണ്ട്.2018 ൽ ഇന്ത്യയിൽ തിരിച്ചു വന്നു വിജയവാഡയിൽ തന്റെ അച്ഛൻ നടത്തി വന്നിരുന്ന ക്ലിനിക് ഏറ്റെടുത്ത് നടത്തുകയാണ് ലയയും ഭർത്താവും ഒപ്പം തെലുഗ് ചിത്രങ്ങളിലൂടെ ഒരു തിരിച്ചു വരവിന് കൂടെ ഒരുങ്ങുന്നു ലയ.

വിമർശകർക്ക് മറുപടിയുമായി ദിയ കൃഷ്ണൻ

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

8 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

8 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

8 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

8 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

20 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

20 hours ago