മമ്മൂട്ടിയുടെ നായികയുടെ ഇപ്പോഴത്തെ ജീവിതം, വിവാഹത്തോടെ സിനിമയിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ എവിടെയാണ്?

1992ൽ ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് ലയ ഗോർട്ടി. ശേഷം തെലുങ് സിനിമകളിൽ കൂടുതൽ വേഷങ്ങൾ ചെയ്ത താരം കന്നഡ, മലയാളം, തമിഴ് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് താരം ചെയ്തതെങ്കിലും ചെയ്ത ചിത്രങ്ങൾ ഒക്കെയും മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ആയിരുന്നു. ആലിസ് ഇൻ വേണ്ടെൻലാന്റ് എന്ന ജയറാം ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരം മമ്മൂട്ടി ചിത്രമായ തൊമ്മനും മക്കളിലും മോഹൻലാൽ ചിത്രമായ ഉടയോനിലും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തൊമ്മനും മക്കളും ചിത്രത്തിലെ പ്രകടനം താരത്തിന് നിരവധി മലയാളി ആരാധകരെയാണ് നേടിക്കൊടുത്തത്.
എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം 2018 ൽ ഒരു തെലുങ്കു ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തിയിരുന്നു. എന്നാൽ താരത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും ആരാധകർക്ക് അറിയില്ല.  2006 ൽ ആണ് ലയ വിവാഹിതയായത്. വിവാഹ ശേഷം രണ്ടു തവണ മാത്രമാണ് ലയ സ്‌ക്രീനിൽ എത്തിയത്. അതും അഥിതി വേഷത്തിൽ.
നടി എന്നതിൽ ഉപരി  മികച്ച കുച്ചിപ്പുടി നര്‍ത്തകികൂടിയായ  താരം  2006 ജൂണ്‍ 14ന് ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയെ വിവാഹം ചെയ്തു. വിവാഹത്തിന് പിന്നാലെ താരം അഭിനയ രംഗത്ത് നിന്നും പിന്‍വാങ്ങി. വിവാഹ ശേഷം കുടുംബത്തിനൊപ്പം ലോസ് ഏഞ്ചന്‍സിലാണ് താരം ഇപ്പോൾ കഴിയുന്നത്. വിവാഹശേഷം 2006ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത ലയ രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അതിഥിവേഷത്തിലെത്തിയിരുന്നു. സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നി രണ്ടു മക്കളും താരത്തിന് ഉണ്ട്. താരം സോഷ്യൽ മീഡിയയിലും അധികം സജീവം അല്ലാത്തതിനാൽ പ്രേക്ഷകർക്ക് താരത്തിനെ കുറിച്ചുള്ള അധികം വിവരങ്ങൾ ഒന്നും ലഭിക്കാറില്ല.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago