സ്വന്തം ചിത്രത്തിന്‍റെ പ്രമോഷന് ‘ജയിലര്‍’ ടിക്കറ്റ് വിറ്റ നായകന്‍ ; വീഡിയോ വൈറൽ

ചെന്നൈയില്‍ കഴിഞ്ഞ ദിവസം ഒരു തീയറ്ററില്‍‌ പ്രേക്ഷകര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കൗണ്ടറില്‍ ടിക്കറ്റ് നല്‍കിയാണ് ജിവി പ്രകാശ് കുമാര്‍ വ്യത്യസ്തമായ പ്രമോഷന്‍ നടത്തിയത്. ജയിലര്‍ സിനിമയ്ക്ക് വേണ്ടിയുള്ള ടിക്കറ്റ് അടിയേ ചിത്രത്തിന്റെ നായകൻ ജിവി പ്രകാശ് കുമാര്‍ വില്‍ക്കുന്നതിന്‍റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറിയിട്ടുണ്ട്.നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശ് കുമാറിനെ നായകനാക്കി വിഘ്നേഷ് കാര്‍ത്തിക് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘അടിയേ’. ആഗസ്റ്റ് 25 നാണ് ചിത്രം റിലീസാകുന്നത്. അതായത് മറ്റന്നാൾ ഈ വരുന്ന വെള്ളിയാഴ്ച ദിവസം ചിത്രം തീയേറ്ററുകളിൽ പോയി കാണാം. മലയാളിയായ ഗൗരി ജീ കിഷൻ ആണ് ചിത്രത്തിലെ നായിക. സംവിധായകൻ വെങ്കട്ട് പ്രഭു, മധു മഹേഷ്, പ്രേം, ആര്‍ ജെ, വിജയ്, ബയില്‍വാൻ രംഗനാഥൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യുവ പ്രണയിതാക്കളുടെ പ്രണയവും, കുസൃതിയും, നര്‍മ്മവും വൈകാരികതയും ഒക്കെ ഇഴ ചേര്‍ത്തു കൊണ്ടുള്ള കഥയാണ് ചിത്രത്തിലേത്. ഇത് മാത്രമല്ല പാരലല്‍ യൂനിവേഴ്സ് എന്ന പ്രതിഭാസത്തെയൊക്കെ ഉൾപ്പെടുത്തിയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്.

വളരെ വ്യത്യസ്തമായ പ്രമോഷനാണ് ചിത്രത്തിന് വേണ്ടി താരങ്ങൾ നടത്തുന്നത്.ചെന്നൈയില്‍ കഴിഞ്ഞ ദിവസം ഒരു തീയറ്ററില്‍‌ പ്രേക്ഷകര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കൗണ്ടറില്‍ ടിക്കറ്റ് നല്‍കിയാണ് ജിവി പ്രകാശ് കുമാര്‍ വ്യത്യസ്തമായ പ്രമോഷന്‍ നടത്തിയത്. ജയിലര്‍ സിനിമയ്ക്ക് വേണ്ടിയുള്ള ടിക്കറ്റ് അടിയേ ചിത്രത്തിന്റെ നായകൻ ജിവി പ്രകാശ് കുമാര്‍ വില്‍ക്കുന്നതിന്‍റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറിയിട്ടുണ്ട്. പാരലല്‍ യൂനിവേഴ്സ് കഥ പറയുന്ന ചിത്രമാണ് ‘അടിയേ’ അതിനാല്‍ ചിലപ്പോള്‍ ഈ ചിത്രത്തിലെ നായകന്‍ പാരലല്‍ യൂണിവേഴ്സില്‍ ജയിലര്‍ ടിക്കറ്റ് വിറ്റെന്ന് വരും എന്നാണ് അണിയറക്കാര്‍ ഈ വ്യത്യസ്ത പ്രമോഷന്‍ സംബന്ധിച്ച്‌ പറയുന്നത്. എന്തായാലും ഈ പ്രമോഷന്‍ തമിഴ് സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ ധനുഷാണ് അടിയേ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കിയത്. ഒരു കോടിയോളം കാഴ്ചക്കാരെ ട്രെയിലര്‍ ഇതിനകം നേടിക്കഴിഞ്ഞിരുന്നു . മാല്‍വി & മാൻവി മൂവി മേക്കേഴ്‌സിൻ്റെ ബാനറില്‍ പ്രേംകുമാര്‍ നിര്‍മ്മിക്കുന്ന ‘ അടിയേ ‘ യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ പ്രഭാകറാണ്. ഗോകുല്‍ ബിനോയ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നു. റംബോ വിമല്‍ സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. സില്‍വര്‍ സ്ക്രീൻ പിക്ചര്‍സ് മുരളിയാണ് ‘ അടിയേ ‘ കേരളത്തില്‍ റിലീസ് ചെയ്യുന്നത്.

Aswathy

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago