എല്ലാ കാര്യങ്ങളിലും ഞങ്ങൾ ഇത് വരെ ഒന്നിച്ചായിരുന്നു ഉണ്ടായിരുന്നത്

ബിഗ് ബോസ്സിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമായിരുന്നു ലെച്ചു. ബിഗ് ബോസിയിൽ തനി നാടൻ പെൺകുട്ടിയായി ആണ് പ്രേക്ഷകർ ലെച്ചുവിനെ കണ്ടത് എങ്കിലും ശരിക്കും ലെച്ചു നല്ല ബോൾഡ് ആൻഡ് മോഡേൺ പെൺകുട്ടി ആണെന്ന് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്ന് തന്നെ മനസ്സിലാകും. എന്നാൽ ബിഗ് ബോസ്സിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് ലെച്ചു ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബിഗ് ബോസ്സിൽ നിന്ന് പിന്മാറിയത്. ലെച്ചുവിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടെന്ന് പിന്നീട് ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിനു ശേഷം സോഷ്യൽ മീഡിയയിൽ കൂടി ലെച്ചു തന്നെ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ലെച്ചു പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളും ആരാധകർ പങ്കുവെക്കാറുണ്ടായിരുന്നു.

ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്ന ലെച്ചുവിനെ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയത് ലെച്ചുവിന്റെ കാമുകൻ ശിവാജി ആയിരുന്നു. തനിക്ക് ഒരു കാമുകൻ ഉണ്ടെന്നു ലെച്ചു ബിഗ് ബോസ്സിൽ വെച്ച് തന്നെ പറഞ്ഞിരുന്നു. ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിന് ശേഷവും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും താരങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും വേര്പിരിയുകയാണ് എന്നാണ് ലെച്ചുവിന്റെ പാർട്ടണർ ആയ ശിവജി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഇത് വരെ ഞങ്ങളുടെ പ്രണയം പരസ്യമായ കാര്യം ആയിരുന്നു. അത് കൊണ്ട് ഇങ്ങനൊരു കാര്യം പരസ്യമായി തന്നെ പറയേണ്ട ആവശ്യം ഉണ്ട്. എന്നാൽ ഇത് പോലൊരു കാര്യം ഇവിടെ പറയേണ്ടി വന്നതിൽ തനി അതിയായ വിഷമവും ഉണ്ട്.

കഴിഞ്ഞ രണ്ടു വർഷക്കാലം ആയി ഞാനും ലെച്ചുവും ഒരുമിച്ച് ആയിരുന്നു. എന്നാൽ ഇന്ന് ഞങ്ങളുടെ ചിന്തകളിലും പാതകളിലും വ്യത്യസ്തത വന്നിരിക്കുകയാണ്. അവൾക്ക് ഇപ്പോൾ അവളുടെ ജോലിയുടെ ആവശ്യത്തിനായി കൊച്ചിയിലേക്ക് മാറേണ്ടി വന്നിരിക്കുകയാണ്. അത് കൊണ്ട് തന്നെ കുറെ ആലോചിച്ച് ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. ഞാനും ലെച്ചുവും വേര്പിരിയുകയാണ്. പരസ്പ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങൾ ഇപ്പോൾ പിരിയാൻ തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളുടെ പാതകളും കരിയറുകളും ഞങ്ങളെ വ്യത്യസ്ത ദിശകളിലേക്ക് നയിക്കുകയാണ് ഇപ്പോൾ എന്നുമാണ് ശിവജി കുറിച്ചിരുന്നത്. ഈ പോസ്റ്റ് ലെച്ചുവും ഷെയർ ചെയ്തിട്ടുണ്ട്.

Devika

Recent Posts

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

49 mins ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

53 mins ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

1 hour ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

1 hour ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

2 hours ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

2 hours ago