ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ലേഖ ശ്രീകുമാര്‍

ഒരു നടന്‍ എന്നതിലുപരി മലയാള സിനിമാ രംഗത്തെ പല മേഖലകളിലും തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ അസുഖവിവരവും പിന്നീട് അദ്ദേഹം കടന്നുപോയ സാഹചര്യങ്ങളും മലയാളി ആരാധകരുടെ ഹൃദയം ഭേദിക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജീവിതത്തിലെ വലിയ കടമ്പകള്‍ എല്ലാം താണ്ടി അദ്ദേഹം വീണ്ടും പൊതുവേദികളില്‍ സജീവമാവുകയാണ്.

ഇപ്പോഴിതാ എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയ്‌ക്കൊപ്പമുള്ള ശ്രീനിവാസന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീമായ ലേഖ തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ശ്രീനിവാസനും ഭാര്യയ്ക്കും ഒപ്പം കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നിന്ന് പ്രാതല്‍ കഴിച്ചതിന് ശേഷം എടുത്ത ഫോട്ടോ ആണ് ലേഖ ശ്രീകുമാര്‍ പങ്കുവച്ചത്. ഫോട്ടോയില്‍ ക്ഷീണിതനായ ശ്രീനിവാസനെ കാണാം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു താരം. അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം കാപ്പ സിനിമയുടെ പ്രമോഷന്‍ പരിപാടിയിലും ശ്രീനിവാസന്‍ എത്തിയിരുന്നു. ഉദ്ഘാടനത്തിനു ശേഷം താരം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇത്രയും കാലം പറയാന്‍ പറ്റാതെ മൂടിവച്ച സത്യം ഞാന്‍ തുറന്ന് പറയാന്‍ പോവുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ശ്രീനിവാസന്റെ രസകരമായ പ്രസംഗം കേട്ട് സദസില്‍ കൂട്ടച്ചിരി നിറഞ്ഞു. തന്റെ അസുഖം മാറി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയെന്നും തനിക്ക് അവസരം തരണമെന്ന് സംവിധായകന്‍ ഫാസിലിനോട് പറയാനും ശ്രീനിവാസന്‍ മറന്നില്ല.

Gargi

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago