അടുത്തിടെ അവന്റെ വിവാഹം കഴിഞ്ഞെന്ന് ഞാൻ അറിഞ്ഞു, ലക്ഷ്മി മേനോൻ

Follow Us :

ഒരു സമയത്ത് തമിഴ് സിനിമാ ലോകത്ത് വൻ സെൻസേഷനായി മാറിയ നടിയാണ് ലക്ഷ്മി മേനോൻ. ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ ലഭിച്ചതോടെ ലക്ഷ്മി ഭാഗ്യ താരമായി തമിഴകത്ത് അറിയപ്പെട്ടു. തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് ഒരിക്കൽ നടി ലക്ഷ്മി മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്കൂൾ പഠന കാലത്താണ് തന്റെ ആദ്യ പ്രണയമെന്ന് ലക്ഷ്മി മേനോൻ പറയുന്നു. തന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല എന്നും ലക്ഷ്മി മേനോൻ പറയുന്നു. എന്നാൽ താൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരാളെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട് എന്നും ലക്ഷ്മി മേനോൻ പറയുന്നു. നേരെ അവന്റെ അടുത്തോട്ട് പോയി താൻ പ്രണയം പറഞ്ഞു. അവൻ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇഷ്‌ടമാണെന്ന് സമ്മതിച്ചു. പിന്നീ‌ട് തങ്ങൾ ഇടയ്ക്കിടെ സംസാരിക്കാൻ തു‌ടങ്ങിയെന്നും ലക്ഷ്മി മേനോൻ പറയുന്നു. വീട്ടുകാർ അറിയാതിരിക്കാൻ പുതപ്പിനുള്ളിൽ കിടന്ന് താൻ അവനോട് ഫോണിൽ സംസാരിക്കുമായിരുന്നു എന്നും നടി പറയുന്നു. പുറത്ത് വെച്ച് തങ്ങൾ അധികം സംസാരിച്ചിരുന്നില്ല എന്നും ലക്ഷ്മി മേനോൻ പറയുന്നു.

എന്നാൽ സ്കൂൾ കഴിഞ്ഞ ശേഷം തനിക്ക് സിനിമയിൽ നിന്നും അവസരങ്ങൾ വന്നുവെന്നും അതിനാൽ തെന്നെ സിനിമയ്ക്കൊപ്പം പഠനവും പ്രണയവും തനിക്ക് തു‌‌ടരാൻ പറ്റിയില്ലെന്നും ലക്ഷ്മി മേനോൻ പറയുന്നു. അടുത്തിടെ അവൻ വിവാഹിതനായെന്ന് താൻ അറിഞ്ഞെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. സംവിധായകൻ വിനയനാണ് ലക്ഷ്മി മോനേനെ സിനിമാ രംഗത്തേക്ക് കൊണ്ടു വരുന്നത്. ഇദ്ദേഹത്തിന്റെ രഘുവിന്റെ സ്വന്തം റസിയയിലൂടെയായിരുന്നു തുടക്കം. പിന്നീട് ഐഡിയൽ കപ്പിൾ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. 2012 ൽ പുറത്തിറങ്ങിയ കുംകി എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മേനോൻ തമിഴകത്ത് തുടക്കം കുറിക്കുന്നത്. അതേസമയം തന്നെ ആദ്യം റിലീസ് ചെയ്തത് സുന്ദരപാണ്ഡ്യൻ എന്ന ചിത്രമാണ്. രണ്ട് സിനിമകളും വൻ ഹിറ്റായി മാറുകയും ചെയ്‌തിരുന്നു. എന്നാൽ പക്ഷെ മലയാളത്തിൽ അന്നും ഇന്നും ലക്ഷ്മി മേനോന് സ്വീകാര്യത ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. മലയാളത്തിൽ രഘുവിന്റെ സ്വന്തം റസിയ ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷമാണ് ലക്ഷ്മി മേനോന് ലഭിച്ചത്. താരമായ ശേഷം ദിലീപിനൊപ്പം ഉദയ് കൃഷ്ണ-സിബി കെ തോമസ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത അവതാരം എന്ന മലയാള സിനിമയിൽ ലക്ഷ്മി മേനോൻ അഭിനയിച്ചിരുന്നു.

എന്നാൽ പക്ഷെ ഈ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴകത്തെ മുൻനിര നായിക നടിമാരായി മാറിയ നയൻതാര, അമല പോൾ തുടങ്ങിയ നടിമാരുടെ നിരയിലേക്ക് ലക്ഷ്മി മേനോനും വരുമെന്ന് ഒരു ഘട്ടത്തിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പക്ഷെ ഭാഗ്യം ലക്ഷ്മി മേനോനെ തുണച്ചില്ല. വില്ലേജ് ഗേൾ കഥാപാത്രങ്ങളാണ് ലക്ഷ്മി മേനോനെ തേടി തുടരെ വന്നത്. തമിഴ് പ്രേക്ഷകരുടെ പ്രീതി പിടിച്ച് പറ്റാൻ ഈ ഇമേജ് സഹായിച്ചെങ്കിലും ഈ ഇമേജ് പിന്നീട് നടിക്ക് വിനയായി. വ്യത്യസ്തമായ കഥാപാത്രങ്ങളൊന്നും നടിയെ തേടി വന്നില്ല. തമിഴിലെ മുൻനിര നടിയായി വളരവെയാണ് ലക്ഷ്മി മേനോൻ ലൈം ലൈറ്റിൽ നിന്ന് അകന്നത്.2016 മുതൽ നടി സിനിമകളിൽ സജീവമല്ലാതായി. ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞിരുന്നു. അതേസമയം ഒരിട വേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ് ലക്ഷ്മി മേനോൻ. ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് നടി തിരിച്ചെത്തിയത്.