സ്നേഹം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ലെന. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. നായികയായും അനുജത്തി ആയും കൂട്ടുകാരിയായും എല്ലാം പല തവണ താരം മലയാളികളുടെ മുന്നിൽ എത്തി. മലയാള സിനിമയിൽ കൂടാതെ ടെലിവിഷൻ പാരമ്പരകളിലും താരം തന്റെ സാനിദ്യം അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലെ ഒരുപോലെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.
വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം ഇപ്പോൾ ശക്തമായ കഥാപാത്രങ്ങളുമായാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. മലയാള സിനിമയിൽ ഇന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് ലെന. ഏത് തരാം വേഷവും തന്റെ കയ്യിൽ ഭദ്രം ആണെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ നേരുത്തെ ലെന നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത നിർണ്ണായകമായ തീരുമാനം ആയിരുന്നു എനിക്ക് ഉയർന്ന വിദ്യാഭ്യാസം നേടണം എന്നത്. രണ്ടാം ഭാവം ചിത്രം ചെയ്തു കഴിഞ്ഞിട്ടാണ് ഞാൻ ഉയർന്ന വിദ്യാഭ്യാസത്തിന് പോയത്. ഞാൻ എടുത്തതിൽ ഏറ്റവും നിർണ്ണായകവും ശരിയായതുമായ തീരുമാനം ആയിരുന്നു അത്. ഉന്നതവിദ്യാഭ്യാസം നേടിയത് കൊണ്ടാണ് എല്ലാ രീതിയിലും തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നതും കൂടുതൽ മികച്ചതും ആയതെന്നും താരം പറഞ്ഞു.
അതിനു ശേഷം താൻ കുറച്ച് കാലങ്ങളിൽ നേരിട്ട ചില ബുദ്ധിമുട്ടുകളെ കുറിച്ചും ലെന പറഞ്ഞു. ലെനയുടെ വാക്കുകൾ. നമ്മുടെ യുവാക്കൾക്ക് രാത്രി 12 മണിക്ക് ശേഷം ആവേശം വളരെ കൂടുതൽ ആണ്. അത് കൂടുതലും പന്ത്രണ്ടു മണിക്കും മൂന്ന് മാണിക്കും ഇടയിൽ ആണ്. അവരുടെ എനർജി ലെവൽ കൂടുന്നത് അപ്പോൾ ആണെന്ന് ആണ് തോന്നുന്നത്. ഈ സമയങ്ങളിൽ ഫോണിലേക്ക് മിസ്സ്ഡ് കാളുകളുടെ ബഹളം ആണ്. മിസ്സ്ഡ് കാൾ മാത്രം ആണെങ്കിൽ പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ ഇത് അങ്ങനെ അല്ല. വിളിച്ച് കൊണ്ടേ ഇരിക്കും. ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് ഇത് മൂലം ഉണ്ടായത്.. അതിനു ശേഷം ആ സമയത്ത് ഉള്ള ഫോൺ ശല്യം ഒഴിവാക്കാൻ വേണ്ടി രാത്രി പത്ത് മണിക്ക് ശേഷം ഫോൺ സൈലന്റ് ആക്കി വെയ്ക്കാറാണ് ചെയ്യാറ്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…