ശാന്തന്‍പാറ കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി വസന്തമാണ് സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമായിരിക്കുന്നത്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് കണ്‍നിറയ്ക്കുന്ന വിസ്മയം കാണാന്‍ എത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ എന്നാം നിറയുന്നത് നീല വസന്തമാണ്.
ഇപ്പോഴിതാ നീലക്കുറിഞ്ഞി വസന്തം കണ്‍നിറയെ കാണാന്‍ നടി ലെനയും കള്ളിപ്പാറയിലേക്ക് എത്തിയിരിക്കുകയാണ്. ലൈലാക് നിറത്തില്‍ കുന്നിന്ചെരിവാകെ പൂവിട്ടു നില്ക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ ഇടയിലൂടെ നടക്കുന്ന വിഡിയോ താരം പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഇടുക്കിയിലൂടെ ഡ്രൈവ് ചെയ്യുന്ന മറ്റൊരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
പന്ത്രണ്ടു വര്‍ഷത്തിന് ശേഷം പൂവിട്ട നീലക്കുറിഞ്ഞിപ്പൂക്കളുടെ കൂടുതല്‍ കാഴ്ചകളും വിശേഷങ്ങളും യുട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കുമെന്നും ലെന കുറിച്ചിട്ടുണ്ട്.
ശാന്തന്‍പാറ കള്ളിപ്പാറയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. മൂന്നാര്‍-തേക്കടി സംസ്ഥാന പാതയിലാണ് മനോഹരമായ കള്ളിപ്പാറ ഗ്രാമം. ശാന്തന് പാറയില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരത്ത്.
കള്ളിപ്പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകളും മനോഹരമാണ്. ഇവിടെ നിന്ന് ചതുരംഗപ്പാറയുടെയും തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളുടെയും വിദൂരദൃശ്യവും ആസ്വദിക്കാനാവും.
2018 ല്‍ ചിന്നക്കനാല്‍ കൊളുക്കു മലയിലും 2020ല്‍ ശാന്തന്‍പാറ തോണ്ടിമലയിലും
നീലക്കുറിഞ്ഞി വസന്തമെത്തിയിരുന്നു. അടുത്തിടെ കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുള്ളയനഗിരിയിലും സീതാലായനഗിരിയിലും ബാബാ ബുദ്ധന്ഗിരിയിലും നീലക്കുറിഞ്ഞി പൂവിട്ടിരുന്നു. നിരവധി ആരാധകര്‍ ആ കാഴ്ച കാണാന്‍ എത്തിയിരുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…