അടിമുടി മാറി വിജയ്! ‘ലിയോ’യിലെ ‘ബാഡാസടാ ‘ എന്ന ഗാനത്തിന്റെ മലയാള പതിപ്പ് റിലീസ് ചെയ്യ്തു

ദളപതി വിജയ് യുടെ സൂപ്പർഹിറ്റ് ചിത്രമായാ ലിയോ യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ എല്ലാവരും, കുറച്ചു ദിവസത്തിനു മുൻപായിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയത്, ട്രെയിലർ കണ്ടതോടെ ദളപതി ആരാധകരുടെ ആവേശം ഒന്നും കൂടി വർദ്ധിച്ചിരിക്കുകയാണ്, ഇപ്പോൾ ആരാധകർക്ക് മറ്റൊരു പുതിയ വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിലെ സൂപ്പർഹിറ്റ് ആയ ബാഡ് ആസ് എന്ന ഗാനത്തിന്റെ മലയാള പതിപ്പാണ് ഇപ്പോൾ റിലീസ് ചെയ്യ്തിരിക്കുന്നത്.

അനിരുദ്ധ് രവി ചന്ദർ സംഗീതം പകർന്ന ഈ ഗാനത്തിന് മലയാളം വരികൾ  രചിച്ചിരിക്കുന്നത് ദീപക് റാം ആണ്, ഈ ഗാനം ആലപിച്ചിരിക്കുന്നത് രവി ചന്ദർ, ശ്രീകൃഷ്ണ, സായി ചരുണ്, എന്നിവരാണ്.  ഒക്ടോബർ 10  നെ ആണ് ഈ സൂപ്പർഹിറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് ഗോകുലം ഗോപാലൻ നേതൃത്വത്തിലുള്ള ഗോകുലം മൂവീസാണ്.

ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ആണ് ഇതുവരെയും റിലീസ് ചെയ്യ്തിരിക്കുന്നത്. ചിത്രത്തിലെ മൂന്നാമത്തെ ഗാനവും താമസിക്കാതെ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്തകര് പറയുന്നത്, ഈ ചിത്രത്തിൽ വിജയ് കൂടാതെ വമ്പൻ താരനിരകൾ ആണ് അണിനിരക്കുന്നത്, നായിക ആയി തൃഷ എത്തുന്നു, ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് വിജയ് യും, തൃഷയും ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

Suji