ലിയോയുടെ റിലീസിന് ഏതാനും നാളുകൾ മാത്രം; വിജയ് ആരാധകരെ നിരാശരാക്കി അപ്ഡേറ്റ്

ദളപതി വിജയിയുടേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് ലിയോ.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം എന്നതാണ് ലിയോയുടെ യുഎസ്പി.സൂപ്പർതാരവും സൂപ്പർ സംവിധായകനും ഒന്നിക്കുമ്പോൾ ഹിറ്റിൽ‍ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.ഈ വർഷം തമിഴ് നാട്ടിലെ സിനിമാ പ്രേക്ഷകർ  പ്രത്യേകിച്ച് വിജയ് ആരാധകർ  പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോയുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് ഇപ്പോൾ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.തമിഴ്നാട്ടിൽ അതിരാവിലെ ഉള്ള ഫാൻസ് ഷോ കാണില്ലെന്ന് അധികൃതർ അറിയിച്ചതായി റിപ്പോർട്ടകൽ പുറത്തു വരുന്നു.പൊതുവിൽ പുലർച്ചെ 4 മണിക്കാണ് ഫാൻസ് ഷോകൾ നടക്കുന്നത്.എല്ലാ സൂപ്പർതാര ചിത്രങ്ങൾക്കും ഇത്തരം ഫാൻസ് ഷോകൾ തമിഴ്നാട്ടിൽ സംഘടിപ്പിക്കുമായിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഈ ഷോകൾ സർക്കാർ നിർത്തിവച്ചിരിക്കുകയാണ്.ഈ വർഷം ആദ്യം പുറത്തിറങ്ങിയ അജിത്ത് ചിത്രം തുനിവ് ഷോയ്ക്കിടെ ഒരു ആരാധകൻ മരിച്ചിരുന്നു.പുലർച്ചെയുള്ള ഷോയ്ക്കിടെ ആയിരുന്നു ഇത്. ഈ സംഭവത്തോടെയാണ് അതിരാവിലെയുള്ള ഫാൻസ് ഷോകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അതേസമയം കേരളത്തിൽ പുലർച്ചെ 4മണിക്കുള്ള ഷോകൾ ഉണ്ടായിരിക്കും. ഇതുകാരണം കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ കേരളത്തിലേക്ക് ഷോ കാണാന്‍ ടിക്കറ്റുകള്‍ എടുക്കുന്നുവെന്നാണ് വിവരം.  കേരളത്തിൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന മാരത്തോൺ ഷോകലും  ആദ്യദിനം ഉണ്ടായിരിക്കും. തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മള്‍ട്ടിപ്ലെക്സിലാണ് വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സിന്‍റെ നേതൃത്വത്തില്‍ മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.വലിയ ഹൈപ്പോടെയും പ്രൊമോഷനോടെയും വരുന്ന വിജയ് ചിത്രം എന്നതാണ് മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാനുള്ള കാരണമെന്ന് സംഘടനയുടെ പ്രതിനിധി നിധിന്‍ ആന്‍ഡ്രൂസ്  പറഞ്ഞത്.റിലീസ് ദിനത്തില്‍ തിയറ്റര്‍ എടുത്തിരിക്കുകയാണ് തങ്ങളെന്നും എല്ലാ ഷോകള്‍ക്കും ആളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിധിന്‍ പറയുന്നു.

ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ സംഘടന ലിയോയുടെ റിലീസിന് മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.അതെ സമയം ലിയോ’ സെറ്റിൽ ഗൗതം മേനോനൊപ്പം നിൽക്കുന്ന ബാബു ആന്റണിയുടെയും മകൻ ആർതറിന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. പൊലീസ് വേഷത്തിലാണ് ഗൗതം മേനോനെ ചിത്രത്തിൽ കാണാനാകുക. ഗൗതം പൊലീസുകാരനായി ലിയോയിലെത്തുമ്പോള്‍ വിജയ്‍യുടെ കഥാപാത്രം എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.നേരത്തെ അർജുൻ സർജ, സഞ്ജയ് ദത്ത് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഫസ്റ്റ്ലുക്കും ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ലിയോ എന്ന ടൈറ്റില്‍ റോളില്‍ തന്നെയാണ് വിജയ്‍ എത്തുന്നതെങ്കിലും ലോകേഷ് കനകരാജ് ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.അര്‍ജുൻ ഹരോള്‍ഡ് ദാസായി എത്തുമ്പോള്‍ ചിത്രത്തില്‍ സഞ്‍ജയ് ദത്ത് ആന്റണി ദാസ് ആണ്.ലിയോയില്‍ തൃഷയാണ് വിജയ്‍യുടെ നായിക. വിജയ്‍യുടെ നായികയായി തൃഷയെത്തുന്നത് 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ട്. മിഷ്കിൻ, ബാബു ആന്റണി, മാത്യു തോമസ്, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വിജയ്‍യ‍്‍ക്കും തൃഷയ്‍ക്കും ഒപ്പം ലിയോയില്‍ വേഷമിടുന്നു.ഒക്ടോബർ രണ്ടിന് ലിയോ ടീസർ എത്തുമെന്നും കേൾക്കുന്നു. ഒക്ടോബർ 19നാണ് സിനിമയുടെ റിലീസ്. കമൽഹാസൻ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ ആണ് നിർമിക്കുന്നത്. ​ഗോകുലം ​ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ​ഗോകുലം മൂവിസിനാണ് കേരളത്തിന്റെ വിതരണാവകാശം.

Sreekumar

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

3 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

4 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

6 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

7 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

8 hours ago