44ാം വയസിലേക്ക് പ്രഭാസ് ; താരത്തിന്റെ വിവാഹത്തെപ്പറ്റി വെളിപ്പെടുത്തി അമ്മായി

കരിയറിന്റെ തിരക്കുകളിലാണ് നടൻ പ്രഭാസ്. അതും ബിഗ് ബജറ്റ് ചിത്രങ്ങൾ സലാർ, കൽകി 2898 എഡി എന്നീ സിനിമകളാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനുള്ളത്. 44ാം വയസിലേക്ക് കടക്കുകയാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ വിവാഹം സംബന്ധിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. പ്രഭാസിന്റെ വിവാഹം ഉടനെ നടക്കുമെന്ന് നടന്റെ ‌അമ്മായി ശ്യാമള ദേവി പറയുന്നു. ദുർ​ഗാ ദേവിയുടെയും അച്ഛന്റെ സഹോദരൻ കൃഷ്ണൻ രാജുവിന്റെയും അനു​ഗ്രഹം പ്രഭാസിനുണ്ടാകും. വിവാഹത്തിന് മാധ്യമങ്ങളെയെല്ലാം ക്ഷണിക്കുമെന്നും ശ്യാമള ദേവി വ്യക്തമാക്കി. പ്രഭാസിന്റെ അച്ഛന്റെ സഹോദരൻ കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശകുന്തള ദേവി. കഴിഞ്ഞ വർഷമാണ് കൃഷ്ണം രാജു അന്തരിച്ചത്. തെലുങ്ക് സിനിമാ ലോകത്തെ പ്രബല സാന്നിധ്യമായിരുന്നു കൃഷ്ണം രാജു. ഇദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് പ്രഭാസിന്റെ കുടുംബവും സിനിമാ രം​ഗത്തേക്ക് എത്തുന്നത്. പ്രഭാസിന്റെ പിതാവ് ഉപ്പലപതി സൂര്യ നാരായണ രാജു ഫിലിം പ്രൊഡ്യൂസറാണ്. കൃഷ്ണം രാജുവിന്റെ മരണത്തിന് ശേഷം പ്രഭാസ് അദ്ദേഹത്തെ സ്മരിച്ച് കൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇന്ന് താനും കു‌ടുംബവും നേടിയതിനൊക്കെയും കാരണം അദ്ദേഹമാണ്. അദ്ദേഹത്തോട് ഞങ്ങൾ ക‌ടപ്പെട്ടിരിക്കുന്നു. മദ്രാസിലേക്ക് വന്ന് 12 വർഷത്തോളം വില്ലൻ വേഷങ്ങൾ ചെയ്തു. സ്വന്തം ബാനർ തുടങ്ങി. സ്ത്രീ കേന്ദ്രീകൃത സിനിമകളെടുത്ത് ചരിത്രം സൃഷ്ടിച്ചു. തന്റെ കുടുംബം മുഴുവനും അദ്ദേഹത്തെ മിസ് ചെയ്യുന്നെന്നും പ്രഭാസ് അന്ന് വ്യക്തമാക്കി. പ്രഭാസിന്റെ വിവാഹം കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം പ്രഭാസിന്റെയും അനുഷ്കയുടെയും എഡിറ്റ് ചെയ്ത വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഫാൻസ് പ്രചരിപ്പിച്ച ഈ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലായി. അനുഷ്ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നു. ഇരുവരും ഏറെ നാൾ കടുത്ത പ്രണയത്തിലായിരുന്നെന്നും എന്നാൽ പിന്നീട് രണ്ട് വഴിക്ക് പിരിഞ്ഞെന്നുമാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ രണ്ട് പേരും ഇത്തരം വാർത്തകൾ നിഷേധിക്കുകയാണുണ്ടായത്. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി. ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

41 കാരിയായ അനുഷ്കയും അവിവാഹിതയായി തുടരുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പ്രഭാസിനെ പോലെ അനുഷ്ക ഷെട്ടിയും ഒഴിഞ്ഞ് മാറാറാണ് പതിവ്. ഒരു ഇട‌വേളയ്ക്ക് ശേഷം അടുത്തിടെയാണ് മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെ അനുഷ്ക അഭിനയരം​ഗത്തേക്ക് തിരിച്ച് വന്നത്. എന്നാൽ നടൻ ഇതുവരെയും വിവാഹം ചെയ്തിട്ടില്ല. കുടുംബത്തിന്റെയും ആരാധകരുടെയും ചോദ്യം വന്നെങ്കിലും പ്രഭാസ് തന്റെ ബാച്ചിലർ ജീവിതം തുടരുകയാണ്. അതെ സമയം പ്രഭാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ആദിപുരുഷിന്റെ പരാജയമുണ്ടാക്കിയ ക്ഷീണത്തെ മറികടക്കാൻ പുതിയ സിനിമകളിലൂ‌ടെ കഴിയുമെന്നാണ് പ്രഭാസ് ആരാധകരുടെ പ്രതീക്ഷ. ബാഹുബലിക്ക് ശേഷം കരിയർ ​ഗ്രാഫിൽ വൻ കുതിച്ച് ചാട്ടം ഉണ്ടായെങ്കിലും ഇതിന് ശേഷം പ്രഭാസ് നേരിട്ട സമ്മർദ്ദം ചെറുതല്ല. നടന്റെ പിന്നീടിറങ്ങിയ എല്ലാ സിനിമകളും ബാഹുബലിയുമായി താരതമ്യം ചെയ്യപ്പെട്ടു. ബാഹുബലിക്ക് ശേഷം അത്ര വലിയ ഹിറ്റായ മറ്റൊരു സിനിമ പ്രഭാസിന് ലഭിച്ചതുമില്ല. ആദിപുരുഷിന്റെ പരാജയത്തോടെ പ്രഭാസിന് നേരെ നിരവധി ട്രോളുകളും വന്നു. എന്നാൽ പ്രഭാസിന് ശക്തമായ തിരിച്ച് വരവ് സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

19 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago