ആശാൻ ബ്ലോക്ക്ബസ്റ്റർ അടിച്ച് നിൽക്കുന്നു, ശിഷ്യനിൽ വമ്പൻ പ്രതീക്ഷ; പേടിപ്പെടുത്തുന്ന മേക്കോവറിൽ ആസിഫ്, തരം​ഗമായി ലുക്ക്

സൂപ്പർ ഹിറ്റ് ചിത്രം “കൂമൻ”നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ” ലെവൽ ക്രോസ് ” ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആസിഫ് അലി, ഷറഫുദ്ദീൻ, അമലാപോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ ആണെന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമല,ഷറഫു കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറാണ്(സീതാരാമം)
സംഗീതം ഒരുക്കുന്നത്. വരികൾ വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago