ഒന്നരവര്‍ഷം രാപകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി-ലിജോ ജോസ് പെല്ലിശ്ശേരി

വന്‍ പ്രീഹൈപ്പോടെ തിയ്യേറ്ററിലെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തിയ മലൈക്കോട്ടൈ വാലിബന്‍. ഏറെ സസ്‌പെന്‍സോടെയും പ്രതീക്ഷയോടൊയും തിയ്യേറ്ററിലെത്തിയ വാലിബന് നേരെ ആദ്യ ദിനം തൊട്ട് നെഗറ്റീവ് റിവ്യൂസാണ് നിറയുന്നത്. പിന്നാലെ സംവിധായകന്‍ ലിജോ തന്നെ വിമര്‍ശകര്‍ക്ക് കണക്കിന് മറുപടി നല്‍കിയിരുന്നു.

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ലിജോ തന്നെ. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്ന ആക്രമണങ്ങള്‍. താത്പര്യമില്ലാത്തവര്‍ വാലിബന്‍ കാണേണ്ട കാര്യമില്ല. ഒരു കുഴപ്പവുമില്ല. പക്ഷേ ഈ സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിര്‍ബന്ധിക്കരുതെന്നും ലിജോ പറയുന്നു.

ലോകമെമ്പാടുമുള്ള കലാരൂപങ്ങളില്‍ നിന്ന് പ്രചോദനം കൊണ്ട ഒരുപാട് ഘടകങ്ങള്‍ മലൈക്കോട്ടൈ വാലിബനിലുണ്ടെന്ന് ലിജോ പറയുന്നു. അമര്‍ ചിത്രകഥ, പഞ്ചതന്ത്രകഥ, മറ്റുകോമിക് പുസ്തകങ്ങള്‍ എന്നിവയെല്ലാം പ്രചോദനമായിട്ടുണ്ട്.

അത്രയും അധ്വാനിച്ചെടുത്ത ചിത്രമാണ്. പക്ഷേ മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന രീതിയിലുള്ള പ്രചാരണം ഏറെ വിഷമിപ്പിച്ചു. അത് ആഘോഷിക്കണമെന്നല്ല പറയുന്നത്. വിമര്‍ശനങ്ങളെ ആ രീതിയില്‍ തന്നെയെടുക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

എനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് രാജ്യത്തുള്ളവരൊന്നും അത് കാണരുതെന്ന മട്ടിലായിരുന്നു ആദ്യദിവസങ്ങളില്‍ വന്ന പ്രതികരണങ്ങള്‍. ഒന്നരവര്‍ഷം രാപകലില്ലാതെ ചിത്രത്തിന് വേണ്ടി അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി. മലയാളത്തില്‍ ഇന്നേവരെ വന്നതില്‍ ഏറ്റവും മോശം സിനിമ എന്ന ചര്‍ച്ച മാത്രം ബാക്കിയായെന്നും ലിജോ പറയുന്നു.

പ്രചാരണങ്ങള്‍ ഏറെ ദുഃഖിപ്പിച്ചതുകൊണ്ടാണ് താന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. എന്തുകൊണ്ട് ഈ സിനിമ കാണണമെന്ന് വിശദീകരിക്കേണ്ടി വന്നതും അതുകൊണ്ടാണന്നും അദ്ദേഹം പറയുന്നു. മറ്റൊരു സിനിമയ്ക്കുവേണ്ടിയും ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല എന്നും ലിജോ പറഞ്ഞു.

Anu

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago