Categories: Film News

ചെന്നൈയിൽ മലയാളി ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും ഓണ ചന്തയും നടി ലിസി ഉൽഘാടനം ചെയ്തു.

ചെന്നൈയിൽ മലയാളി ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും ഓണ ചന്തയും നടി ലിസി ഉൽഘാടനം ചെയ്തു. ചേപ്പേട്ട് മലയാളി ക്ലബ്ബിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ഓണാഘോഷം നടക്കുന്നത്. ഓണത്തിന് ആവശ്യമായി എല്ലാം നടത്തിയിട്ടുള്ള ഓണ ചന്തയാണ് മലയാളി ക്ലബ്ബിന്റെ ഓണാഘോഷത്തെ വ്യത്യസ്തമാകുന്നത്. തിരുവോണ ദിവസം വരെ ഓണച്ചന്ത പ്രവർത്തിക്കും വിവിധ കലാപരുപാടികളും ഓണ സദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അഞ്ചാം തീയതി ഉച്ചക്ക് രണ്ടുമണിക്ക് ഓണപൂക്കള മത്സരവും നടക്കും.

ചടങ്ങിൽ പങ്കെടുത്ത താരം തന്റെ ഓണം വിശേഷങ്ങളും പങ്ക് വെക്കുക ഉണ്ടയി. ഓണം എല്ലാ മലയാളികൾക്കും ഗൃഹാതുരത്വവും, ഒരു ആഘോഷവും എല്ലാമാണ്, പ്രതേകിച്ച് അന്യനാട്ടിൽ കഴിയുന്ന മലയാളികൾക്ക്. ഇങ്ങനൊരു പരുപാടിയിലൂടെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും താരം പറയുന്നു.

Rahul Kochu