പ്രിയദര്‍ശന്റെ ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് മോഹന്‍ലാല്‍ ഒഴിഞ്ഞുമാറി…? അതിന് ഇങ്ങനെ ഒരു കാരണവും ഉണ്ടായിരുന്നു..!!

മലയാള സിനിമയില്‍ ഹിറ്റുകളുടെ ഒരു പെരുമഴ തന്നെ തീര്‍ത്ത കൂട്ടുകെട്ടായിരുന്നു മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സൗഹൃദ ബന്ധം. ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കോംബോ ആയിരുന്നു ഇത്, ഇരുവരും അവസാനമായി ഒരുമിച്ച് എത്തിയത്, ബ്രഹാ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ വലിയ തോതില്‍ ഡീഗ്രേഡിംഗും നേരിട്ടുകൊണ്ടിരിക്കുകയാണ്. സിനിമ ഇറങ്ങിയ സമയത്ത് വലിയ തോതിലുള്ള സൈബര്‍ ആക്രമണം സംവിധായകന്‍ പ്രിയദര്‍ശന് നേരെ നടന്നിരുന്നു. ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്. സുഹൃത്തുക്കളായ അച്ഛന്‍മാര്‍ സിനിമയിലൂടെ ഒന്നിച്ചപ്പോള്‍ ആ സിനിമയിലൂടെ തന്നെ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രണയ ജോഡികളായി ഒന്നിച്ചു. ഇതിന് പുറമെ പ്രണവും കല്യാണിയും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അതിന് പ്രിയദര്‍ശനും മോഹന്‍ലാലും തീരുമാനം എടുത്തു എന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. അതേക്കുറിച്ചെല്ലാം ചര്‍ച്ച സജീവമായിരിക്കെയാണ് പ്രിയദര്‍ശന്റെ ഒരു പഴയകാല അഭിമുഖം വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

നടി ലിസിയുമായുള്ള തന്റെ വിവാഹ മോചനത്തെക്കുറിച്ചാണ് പ്രിയദര്‍ശന്‍ ആ അഭിമുഖത്തി്ല്‍ വെളിപ്പെടുത്തിയിരുന്നത്. ദീര്‍ഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. ലിസിയുമായുള്ള പ്രശ്‌നങ്ങള്‍ മൂലം തനിക്ക് ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നല്‍കിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതിമുറിയില്‍ താന്‍ പൊട്ടിക്കരഞ്ഞതായും പ്രിയന്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം എന്തായിരുന്നു എന്നാണ് അഭിമുഖത്തിലെ പ്രസക്ത ഭാഗം. ‘രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകും എന്നായിരുന്നുവത്രെ മോഹന്‍ലാല്‍ ഇതേ കുറിച്ച് പ്രിയദര്‍ശനോട് പ്രതികരിച്ചത്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല എന്ന് പ്രിയദര്‍ശന്‍ തന്നെ പറയുന്നുണ്ട്. മക്കളും ഞങ്ങളുടെ കാര്യത്തില്‍ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവര്‍ സംസാരിച്ചിട്ടില്ല എന്നും ആ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

55 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago