ഷെയിന്‍ നിഗമും മഹിമ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രത്തിനെ കുറിച്ച് നിരാശ സമ്മാനിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ നിര്‍മാതാവായ സാന്ദ്ര തോമസാണ് ചിത്രം വിലക്കിയ വിവരം പങ്കുവച്ചത്. അതേസമയം, ചിത്രം വിലക്കാനുണ്ടായ കാരണം സാന്ദ്ര വ്യക്തമാക്കിയിട്ടില്ല. ചിത്രിനെ കുറിച്ചുള്ള നിഗൂഢത പുറത്തുവരാനുണ്ട് എന്നും സാന്ദ്ര സോഷ്യലിടത്ത് പങ്കുവച്ചു.
‘ആത്മാവും ഹൃദയവും നല്കി ഞങ്ങള്‍ ചെയ്ത സിനിമയാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. എന്നാല്‍ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്ട്സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനമുണ്ടാകുകയില്ല. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്. പ്രവാസി സുഹൃത്തുക്കളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.
നിലവിലെ വിലക്കിനിടയായ കാരണം തുറന്നു പറയാനാവില്ല. ഒന്നുറപ്പിച്ചോളൂ… ഒരു നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ ക്ഷമിക്കൂ. നാളെ നിങ്ങള്‍ തിയറ്ററില്‍ വരിക. ചിത്രം കാണുക. മറ്റുള്ളവരോട് കാണാന്‍ പറയുക. എല്ലായ്പ്പോഴും കൂടെയുണ്ടായതുപോലെ ഇനിയും എന്നോടൊപ്പമുണ്ടാവണം. നന്ദി.’- എന്നാണ് സാന്ദ്ര പങ്കുവച്ചത്.
മെമ്പര്‍ അശോകന് എന്ന ചിത്രമൊരുക്കിയ എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയമാണ് ചിത്രം പറയുന്നത്. ബാബുരാജ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജൂണ്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…