സാന്ദ്ര തോമസിന്റെ ‘ലിറ്റില്‍ ഹാര്‍ട്‌സ്’ തിയ്യേറ്ററിലേക്ക്!!

ഷെയ്ന്‍ നിഗം, ബാബുരാജ്, മഹിമ നമ്പ്യാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ‘ലിറ്റില്‍ ഹാര്‍ട്‌സ്’ തിയ്യേറ്ററിലേക്ക്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, അനഘ, ബാബുരാജ്, ജാഫര്‍ ഇടുക്കി, മാല പാര്‍വ്വതി, രഞ്ജി പണിക്കര്‍, ധ്യാന്‍ ശ്രീനിവാസന്‍, ചെമ്പന്‍ വിനോദ് ജോസ്, രമ്യ സുവി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

ആന്റോ ജോസ് പെരേര, എബി ട്രീസാ പോള്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും, വില്‍സണ്‍ തോമസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കിഴക്കന്‍ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ പ്രണയത്തിന്റെയും, ബന്ധങ്ങളുടേയും, കഥ പറയുന്ന ചിത്രമാണിത്. ചിത്രം ജൂണ്‍ 7ന് തിയ്യേറ്ററിലെത്തും. കളര്‍ഫുള്‍ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം. വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

ലിറ്റില്‍ ഹാര്‍ട്‌സിന് തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ക്യാമറ-ലുക്ക് ജോസ്. എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ ഹെഡ്-അനിറ്റാരാജ് കപില്‍, ക്രിയേറ്റീവ് ഹെഡ് -ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടര്‍- ദിപില്‍ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി ജെ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, ആര്‍ട്ട്- അരുണ്‍ ജോസ്, കൊറിയോഗ്രഫി- റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്- അനീഷ് ബാബു, ഡിസൈന്‍സ്- ഏസ്ത്തറ്റിക് കുഞ്ഞമ്മ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago