Film News

‘ഒന്നുറപ്പിച്ചോളൂ..ഒരു നിഗൂഢത പുറത്ത് വരാനുണ്ട്..’; ‘ലിറ്റിൽ ഹാർട്ട്സി’ന് ​ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

ഷെയ്ൻ നി​ഗം ചിത്രം ലിറ്റിൽ ഹാർട്ട്സിന് ​ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ചിത്രത്തിന്റെ നിർമാതാവായ സാന്ദ്ര തോമസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വിലക്കിനിടയാക്കിയ കാരണം തുറന്നു പറയാനാകില്ലെന്നും ഒരു നി​ഗൂഢത പുറത്തുവരാനുണ്ടെന്നുമാണ് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

സാന്ദ്രയുടെ എഫ്ബി പോസ്റ്റ് ഇങ്ങനെ…

”ആത്മാവും ഹൃദയവും നൽകി ഞങ്ങൾ ചെയ്ത സിനിമയാണ് ‘ലിറ്റിൽ ഹാർട്ട്സ്..!! എന്നാൽ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ ‘ലിറ്റിൽ ഹാർട്ട്സ്’ ജിസിസി രാജ്യങ്ങളിൽ പ്രദർശനമുണ്ടാകുകയില്ല..!! ഗവൺമെന്റ് പ്രദർശനം വിലക്കിയിരിക്കുന്നു…! ഈ സിനിമ ലോകമൊട്ടുക്കും പ്രദർശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്.. പ്രവാസി സുഹൃത്തുക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു..! നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല ഒന്നുറപ്പിച്ചോളൂ..ഒരു നിഗൂഢത പുറത്ത് വരാനുണ്ട്..”

ചിത്രം ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയിരിക്കുകയാണ്. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. സിനിമയുടെ പ്രചരണാർഥം കഴിഞ്ഞ ആഴ്ച സാന്ദ്ര തോമസും ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും ദുബായിൽ എത്തിയിരുന്നു. ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തിൽ എൽജിബിടിക്യു വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ രണ്ടാമത്തെ ചിത്രമാണിത്. അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. നല്ല നിലാവുള്ള രാത്രി ആയിരുന്നു സാന്ദ്ര നിർമ്മിച്ച ആദ്യ ചിത്രം.

ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജേഷ് പിന്നാടൻറേതാണ് തിരക്കഥ. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റേതായിരുന്നു. ക്യാമറ ലുക്ക് ജോസ്, എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാ രാജ് കപിൽ, ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി, അസോസിയേറ്റ് ഡയറക്ടർ ദിപിൽ ദേവ്, മൻസൂർ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി ഷെരിഫ് മാസ്റ്റർ, പിആർഒ മഞ്ജു ഗോപിനാഥ്.

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago