അതിജീവിതയ്ക്ക് പിന്തുണയുമായി നടി ലിയോണ ലിഷോയ്. അതിജീവിതമാര്‍ മുന്നോട്ടുവരണം. ഒരു അതിജീവിത പുറത്തുവന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ചെയ്യുകയാണ് വേണ്ടതെന്നും ലിയോണ പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അവര്‍ ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് പോയതെന്ന് നമുക്കറിയില്ല. ഒരു കാര്യം കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ വായിക്കുമ്പോള്‍ നമുക്ക് പലതും തോന്നാം. പക്ഷെ നമുക്ക് ഒരിക്കലും അവരുടെ മാനസികാവസ്ഥ അറിയില്ല, നമ്മള് ആ അവസ്ഥ എത്തിയാലേ നമുക്ക് അതറിയുകയുള്ളൂ എന്ന് താന്‍ വിശ്വസിക്കുന്നു.
അതിജീവിതക്കൊപ്പം താന്‍ തീര്‍ച്ചയായും ഉറച്ച് നില്ക്കുന്നു. എന്നും അതിജീവിതക്കൊപ്പം ആയിരിക്കും. ഒരു അതിജീവിത പുറത്തു വന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ അവരത് പറയേണ്ട ആവശ്യമെന്താ?
അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ചെയ്യുക. അതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. താനൊരു സ്ത്രീയായത് കൊണ്ടായിരിക്കും പെട്ടെന്ന് തനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്നത്. അവര്‍ ആ സമയത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ട്രോമയെ കുറിച്ച് തനിക്കോ മറ്റു സ്ത്രീകള്‍ക്കോ പെട്ടെന്ന് മനസിലാകും.
അതിനപ്പുറത്തേക്ക് അവര്‍ പുറത്തേക്ക് വരുന്നത് വളരെ നല്ല കാര്യമാണ്. അങ്ങനെ പുറത്തേക്ക് വന്നാലെ ഇത്തരം കാര്യങ്ങള്‍ നമ്മുടെ വീട്ടിനുള്ളില്‍ വരെ നടക്കുന്നുണ്ടെന്ന് ആള്ക്കാര് അറിയുകയുള്ളൂ, ലിയോണ പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…