Categories: Film News

ഇനി യുവതാരങ്ങളുടെ ഊഴം, ‘എൽ എൽ ബി’ ഈ വെള്ളിയാഴ്ച തിയറ്ററുകളിൽ

ചരിത്രത്തിലാദ്യമായ് എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ‘ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്’ എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുന്ന ‘എൽ എൽ ബി’. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് ഒരുക്കുന്ന ഈ ചിത്രം ഫെബ്രുവരി 2ന് തിയറ്ററുകളിലെത്തും. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ നിർമ്മിച്ച ഈ സിനിമ സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്നും അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തെ കുറിച്ച് സംവിധായകന്റെ വാക്കുകൾ, “എൽഎൽബിക്ക് പഠിക്കാൻ വരുന്ന മൂന്ന് പയ്യന്മാരുടെ കഥയാണ് ‘എൽ എൽ ബി’. ഇത് അവരുടെ ജീവിത കഥകൂടി ആയതിനാൽ ‘ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്’ എന്നാണ് ഇതിന് ഞാൻ പൂർണ്ണനാമം നൽകിയിരിക്കുന്നത്. ആദ്യ പകുതി കോളേ​ജിനെ ചുറ്റിപറ്റിയാണെങ്കിൽ രണ്ടാം പകുതി അവരുടെ ജീവിതത്തിലൂടെയാണ് കടന്നുപോവുന്നത്. 2017ലാണ് ഞാനീ ചിത്രത്തിന് തുടക്കമിടുന്നത്. ഇപ്പൊ ഏകദേശം 6 വർഷമായി. ഇത് ശരിക്കും ശ്രീനാഥ് ഭാസിയുടെ പടമാണ്. ലീഡ് റോൾ ചെയ്യുന്നത് ശ്രീനാഥ് ഭാസി ആണെങ്കിലും അശ്വതിനും വിശാഖിനും അനൂപ് മേനോനും അവരുടേതായ സ്പേസ് പ്രത്യേകം നൽകിയിട്ടുണ്ട്. ചിത്രത്തിൽ അഭിനയിച്ച എല്ലാവർക്കും ആ സ്പേസ് നൽകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നടൻ മാമുക്കോയയുടെ മകൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാർത്തിക സുരേഷാണ് ചിത്രത്തിലെ നായിക. അവരുടെയും ആദ്യ ചിത്രമാണിത്. സെക്കൻഡ് ഹീറോയിനായ് എത്തുന്നത് ബി​ഗ് ബോസ് താരം നാദിറ മെഹ്റിനാണ്. എന്റെ സഹപ്രവർത്തകരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

തിയറ്ററുകളിലേക്കെത്തുന്ന എന്റെ ആദ്യ സിനിമയാണ് ‘എൽ എൽ ബി’. ഇതിന് മുന്നെ ഡെഡ് ബോഡിക്ക് കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന്റെ കഥയുമായ് ‘സദാശിവന്റെ നൈറ്റ് ഡ്യൂട്ടി’ എന്ന പേരിൽ ഒരു ആന്തോളജി ഒടിടിക്ക് വേണ്ടി ഞാൻ ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്തുക്കളുടെ രണ്ട് കഥകൾ കൂടി ഉൾപ്പെടുത്തി ‘ത്രി നൈറ്റ്സ്’ എന്ന പേരിൽ 2021ൽ ‘ഐസ്ക്രീം’ എന്ന ഒടിടിയിലാണ് ആ അന്തോളജി റിലീസ് ചെയ്തത്.”

പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: അതുൽ വിജയ്, സംഗീതം: ബിജി ബാൽ, കൈലാസ്, ഗാനരചന: സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സിനു മോൾ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ്: ഷിബി ശിവദാസ്, ഡിസൈൻ: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: സ്മാർട്ട്‌ കാർവിങ്, പിആർഒ: എ എസ് ദിനേശ്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

Ajay

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

10 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

11 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

11 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

11 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

11 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

12 hours ago