ലോകേഷിന്റെ മനസിലുള്ള ആ പേര്! രജനി സമ്മതം മൂളിയാൽ വിവാദം കത്തുമോ? തലൈവർ 171 പുതിയ അപ്ഡേറ്റ്

ലോകേഷ് കനകരാജ് – രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന തലൈവർ 171 ന്റെ പുതിയ അപ്‌ഡേറ്റുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പേരിനെ കുറിച്ച് സിനിമ ലോകത്ത് ചർച്ചകൾ കൊഴുക്കുന്നത്. ഏപ്രില്‍ 22ന് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞുകഴിഞ്ഞു. രജനിയുടെ ഒരു ക്യാരക്ടര്‍ പോസ്റ്ററും നേരത്തെ പുറത്ത് വിട്ടിരുന്നു.

ചില തമിഴ് മാധ്യമങ്ങളില്‍ തലൈവര്‍ 171ന്‍റെ പേരായി പരിഗണിക്കുന്നവ എന്ന പേരില്‍ ചില പ്രചരണങ്ങള്‍ വന്നതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. അതിൽ ഒരു പേരാണ് കഴുകൻ. ജയിലര്‍ ഓഡിയോ ലോഞ്ചില്‍ രജനി നടത്തിയ കഴുകന്‍ കാക്ക പരാമര്‍ശം അന്ന് ഏറെ വിവാദമായതാണ്. വിജയ്‍യെ ഉന്നം വെച്ചാണ് രജനി ഈ പരാമർശം നടത്തിയതെന്നായിരുന്നു വാർത്തകൾ. പക്ഷേ, ലാല്‍ സലാം ഓഡിയോ ലോഞ്ചില്‍ താന്‍ ആരെയും ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്ന് രജനി വിശദീകരിക്കുകയും ചെയ്തു.

ഇപ്പോൾ ഴുകന്‍ എന്ന പേര് ലോകേഷിന്‍റെ പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം. എന്നാൽ, ഇത് രജനി കൂടെ സമ്മതം മൂളണമെന്നാണ് വിവരങ്ങൾ. ദളപതി എന്ന പേരും ലോകേഷിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ മുന്‍പ് മണിരത്നം പടം ഈ പേരില്‍ ഉള്ളതിനാല്‍ ഇത് നടക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

തലൈവർ 171 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി അണിയറപ്രവർത്തകർ ഒരു ടീസറും പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രജനികാന്തിന്റെ സ്‌റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹമെന്നും ലോകേഷ് നേരത്തെ പറഞ്ഞിരുന്നു. ചിത്രം എൽസിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago