അത്രയല്ലേ ഉണ്ടാവൂ, ലിയോ ഷൂട്ടിന് മുമ്പ് കൈയ്യിലടിച്ച് സത്യം ഇടാൻ പറഞ്ഞ വിജയ്; തുറന്ന് പറഞ്ഞ് ലോകേഷ്

വിജയ് – ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിൽ എത്തുന്ന ലിയോയുടെ ഓരോ വാർത്തകളും ആരാധകർ ആഘോഷമാക്കുകയാണ്. ഒരു തെന്നിന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണ് ലിയോയ്ക്ക് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളാണ് ഇപ്പോൾ നടക്കുന്നത്. വിവിധ യൂട്യൂബ് ചാനലുകൾക്ക് സംവിധായകൻ ലോകേഷ് കനകരാജ് അഭിമുഖം നൽകുന്നുണ്ട്. സിനിമയുടെ രഹസ്യങ്ങളൊന്നും പൊളിക്കാതെയാണ് അദ്ദേഹം എല്ലാ അഭിമുഖത്തിലും സംസാരിക്കുന്നത്.

അതേസമയം, ലിയോ ഷൂട്ടിംഗ് തുടങ്ങും മുമ്പ് കൈയ്യിലടിച്ച് സത്യം ചെയ്യണമെന്ന് വിജയ് പറഞ്ഞ കാര്യത്തെ കുറിച്ച് ലോകേഷ് തുറന്ന് പറഞ്ഞു. തമിഴിലെ സിനിമ ജേർണലിസ്റ്റ് ജെ ബിസ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കുറേക്കാലാമായി വിജയ് രാത്രി ഷൂട്ടിംഗിൽ ഉണ്ടാവാറില്ലെന്ന് തമിഴ് സിനിമ ലോകത്തെ പുത്തൻ വാർത്തയല്ല. ലോകേഷ് ചിത്രങ്ങളിൽ രാത്രിക്ക് വലിയ പ്രാധാന്യം ഉണ്ടാവാറുണ്ട്. ഈ രണ്ട് കാര്യങ്ങൾ വച്ചാണ് ബിസ്മി ചോദ്യം ഉന്നയിച്ചത്.

ആദ്യമേ നൂറുദിവസത്തെ ഷൂട്ടിൽ 15- 20 ദിവസം നൈറ്റ് ഷൂട്ട് ഉണ്ടാകുമെന്ന് വിജയ് അണ്ണനോട് പറഞ്ഞിരുന്നുവെന്ന് ലോകേഷ് പറഞ്ഞു. ഇതോടെ അതിൽ കൂടുതൽ ദിവസം രാത്രി ഷൂട്ടിം​ഗ് ഉണ്ടാവില്ലെന്ന് കൈയ്യിലടിച്ച് സത്യം ചെയ്യാൻ അണ്ണൻ പറഞ്ഞു. സിനിമയ്ക്ക് കുറേ നൈറ്റ് സീക്വൻസ് ആവശ്യമാണ്. അതിനാലായിരുന്നു അത്. അദ്ദേഹം ദിവസവും ഷൂട്ടിന് ഒരു മണിക്കൂർ മുൻപേ എത്തും. അത്തരത്തിൽ രാത്രി ഷൂട്ടിനും നേരത്തെ റെഡിയായി എത്തിയിരുന്നുവെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

ലിയോ ഒക്ടോബർ 19നാണ് റിലീസാകുന്നത്. പ്രീ ബുക്കിംഗ് ആരംഭിച്ച കേരളം ഉൾപ്പെടെയുള്ള മാർക്കറ്റുകളിലെല്ലാം വമ്പൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ അഡ്വാൻസ് റിസർവേഷനിലൂടെ മാത്രം ഓപണിംഗ് ഡേ കളക്ഷനിൽ റെക്കോർഡും ഇട്ടുകഴിഞ്ഞു ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്‍‍യുടെ നായികയായി എത്തുന്നത് തൃഷയാണ്.

Gargi

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

39 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago