സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നു!!! ലോകേഷ് കനകരാജ്

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ഏറെ സസ്‌പെന്‍സുകള്‍ നിലനിര്‍ത്തുന്നതാണ് ലോകേഷ് മാജിക്. അടുത്തിടെയാണ് ലോകേഷ് സിനിമാ നിര്‍മ്മാണത്തിലേക്കും കടക്കുന്നെന്ന് അറിയിച്ചത്. ‘ജി സ്‌ക്വാഡ’ എന്നാണ് താരത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ്. ബ്ലോക്ബസ്റ്റര്‍ ചിത്രം ലിയോയ്ക്ക് ശേഷം താരം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്.

പുതിയ ചിത്രത്തിന്റെ പണികള്‍ ആരംഭിക്കുന്നെന്ന് സോഷ്യല്‍ മീഡിയയിലാണ് താരം അറിയിച്ചത്. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും തത്കാലം ഇടവേള എടുക്കുന്നെന്ന് താരം അറിയിച്ചിരിക്കുകയാണ്.

‘ജി സ്‌ക്വാഡിന്റെ ബാനറില്‍ ഞാന്‍ നിര്‍മ്മിച്ച ഫൈറ്റ് ക്ലബ് എന്ന ചിത്രം സ്വീകരിച്ചതിന് നിങ്ങളോടെല്ലാവരോടും ഞാന്‍ നന്ദി അറിയിക്കുന്നു. അതോടൊപ്പം മറ്റൊരു സുപ്രധാന കാര്യവും ഞാന്‍ അറിയിക്കുകയാണ്. എന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക് കടക്കുന്നതിനാല്‍ കുറച്ച് കാലത്തേയ്ക്ക് ഞാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്.

പൂര്‍ണമായും പുതിയ സിനിമയുടെ പണിപ്പുരയില്‍ ആയിരിക്കുന്നതിനാല്‍ മൊബൈല്‍ ഫോണിലും എന്നെ ബന്ധപ്പെടാന്‍ സാധിക്കുകയില്ല. ഇതുവരെ എനിക്ക് നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. പുതിയ ചിത്രത്തിനും നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും ഒപ്പമുണ്ടാകണമെന്നും ലോകേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

അതേസമയം പുതിയ ചിത്രം ഏതാണെന്ന് താരം അറിയിച്ചിട്ടില്ല. എല്‍സിയുവില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ ഒന്ന് കൈതിയുടെ രണ്ടാം ഭാഗമാണ്. മറ്റൊന്ന് രജനികാന്ത് നായകനാവുന്ന ഫാന്‍ബോയിയുമാണ്. ഇതില്‍ ഏത് ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്കാണ് ലോകേഷ് കടന്നിരിക്കുന്നത് എന്ന ആകാക്ഷയിലാണ് ആരാധകലോകം.

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

1 hour ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

19 hours ago