ചോരക്കളിയുമായി ലോകേഷ്; പ്രഖ്യാപനം ഇന്ന് വൈകിട്ട്

തെന്നിന്ത്യൻ സിനിമയിൽ വെറും അഞ്ച് സിനിമകൾ കൊണ്ട് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്.. സംവിധാനം ചെയ്ത അഞ്ചില്‍ അഞ്ച് ചിത്രങ്ങളും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാക്കിയ സംവിധായകനാണ് അദ്ദേഹം. മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ തുടങ്ങിയ സിനിമകലാണ് ലോകേഷിനെ  പ്രശസ്തനാക്കിയത്. സ്ഥിരമായ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൂടെ ‘സ്റ്റാർ ഡയറക്ടർ’ ആയി അംഗീകരിക്കപ്പെട്ട സംവിധായകൻ ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്തുമായി സഹകരിച്ച് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ‘തലൈവർ 171’ എന്ന തന്റെ പ്രോജക്റ്റാണ് ഇപ്പോൾ ചെയ്യുന്നത്. ഇപ്പോഴിതാ സംവിധാനത്തില്‍ നിന്ന് സിനിമയിലെ മറ്റൊരു മേഖലയിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. സിനിമാ നിര്‍മ്മാണമാണ് അത്. അഞ്ച് ചിത്രങ്ങൾക്ക് ശേഷം  പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.
പുതുതായി ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് ലോകേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജി സ്ക്വാഡ് എന്നാണ് കമ്പനിയുടെ പേര്. ഇപ്പോഴിതാ ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യത്തെ സിനിമ പ്രഖ്യാപിക്കുന്നു.
ഈ ചിത്രവും പതിവ് ലോകേഷ് രീതിയില്‍ വയലന്‍സ് പടം ആയിരിക്കും എന്നാണ് സൂചന. വിജയ് ബി കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പേരും വിവരങ്ങളും ബുധനാഴ്ച ഇന്ന്  വൈകീട്ട് 6ന് പുറത്തുവിടും. ചോരപ്പാടുകളിലൂടെ ചിലര്‍ നടന്നു പോകുന്നതാണ് പോസ്റ്ററില്‍ കാണിക്കുന്നത്. എന്തായാലും ചിത്രത്തിന്‍റെ തീം എന്താണ് എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. അതേ സമയം തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് പ്രഖ്യാപിച്ച് വളരെ വൈകാരികമായ കുറിപ്പ് ലോകേഷ് കഴി‌ഞ്ഞ ദിവസം പങ്കിട്ടിരുന്നു.  “അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തതിന് ശേഷം ജി സ്ക്വാഡ് എന്ന എന്‍റെ നിര്‍മ്മാണ കമ്പനി പ്രഖ്യാപിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ഞാന്‍. കഥപറച്ചിലിന്‍റെയും വിനോദത്തിന്‍റെയും ഭൂമിക പുനര്‍നിര്‍വചിക്കുകയാണ് ലക്ഷ്യം. ആദ്യത്തെ കുറച്ച് പ്രൊഡക്ഷനുകള്‍ എന്‍റെ അടുത്ത സുഹൃത്തുക്കളുടെയും അസിസ്റ്റന്‍റുമാരുടെയും ആയിരിക്കും.  സിനിമാ പ്രേമികളുടെ,എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു.

ഞങ്ങളുടെ ആദ്യ നിര്‍മ്മാണ സംരംഭത്തിന്‍റെ അപ്ഡേറ്റ് വൈകാതെ ഉണ്ടാവും”, ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നിരവധി പേരാണ് ജി സ്ക്വാഡിന് ആശംസകളുമായി എത്തിയത്. റോളക്സിന്റെ ലോഗോയാണ് കമ്പനിക്ക് ഉള്ളത് എന്നും ശ്രദ്ധേയമായ കാര്യമാണ്. കൈതി 2, തലൈവർ 171 , റോളക്സ്, വിക്രം 2 തുടങ്ങീ വമ്പൻ പ്രൊജക്ടുകളാണ് ലോകേഷിന്റെതായി ഇനി വരാൻ പോവുന്നത്. വിജയ് നായകനായ ലിയോ ആണ് ലോകേഷിന്‍റെ സലംവിധാനത്തില്‍ അവസാനം എത്തിയത്. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലിയോയ്ക്ക്. വിജയ് ആണ് നായകനെന്നതും അദ്ദേഹം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വരുമോ എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ചു ചിത്രം. ഷാരൂഖ് ഖാന്‍ ചിത്രങ്ങളെപ്പോലും മറികടന്ന് ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ലിയോ നേടിയത്. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റുമാണ് ചിത്രം.

Sreekumar

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

11 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago