ഇനി മുതൽ ഹൃദയം കൈമാറുന്നതിന് മുൻപ് ഒന്നുകൂടി ചിന്തിക്കേണം

നിങ്ങൾ ഹാർട്ട് ഇമോജി അയക്കാരുണ്ടോ? നല്ല ചുവന്ന ഹാർട്ട് ഇമോജി. പ്രണയത്തിന്റെ അടയാളമായി മാത്രമല്ല സ്നേഹവും ഇഷ്ടവുമൊക്കെ പ്രകടിപ്പിക്കാൻ നമ്മൾ ഹാർട്ട് ഇമോജി ഉപയോഗിക്കാറുണ്ട്.പക്ഷെ   ഇനി സൂക്ഷിക്കണം,   പ്രണയം തൽക്കാലം ഉള്ളിലിരിക്കട്ടെ  അങ്ങനെയിപ്പോ  സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തേണ്ട എന്നാണു സൗദിയും കുവൈറ്റും പറയുന്നത്.  അങ്ങനെ ചെയ്താൽ അഴിയെണ്ണേണ്ടി വരും. വാട്സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും സ്ത്രീകൾക്ക് ഹൃദയ ചിഹ്നം അയച്ചാൽ കടുത്ത നടപടിയെടുക്കുമെന്നു കുവൈത്ത് മുന്നറിയിപ്പു നൽകി. ഹൃദയത്തിന്റെ ഇമോജി അയയ്ക്കുന്നത് ലൈംഗിക അതിക്രമ കുറ്റമായി പരിഗണിക്കുമെന്നു ആണ്  കുവൈത്തിന്റെ  പ്രഖ്യാപനം . ഇതേ  നിയമം സൗദി അറബ്യയും ശരിവച്ചു.

ചുവന്ന ഹൃദയ ഇമോജി എങ്ങാനും  വാട്സാപ് വഴി അയച്ചാൽ തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൗദിയുടെ മുന്നറിയിപ്പ്. ഇനിയിപ്പോ
ഫോണിൽ അറിയാതെ പോലും കൈതട്ടി ഹൃദയ ഇമോജി പോകാതെ സൂക്ഷിക്കണം. കുവൈത്തിൽ രണ്ടു വർഷം തടവും 2000 കുവൈത്ത് ദിനാർ  അതായത് നമ്മുടെ നാട്ടിലെ 5.35 ലക്ഷം രൂപ പിഴയുമാണ്  ശിക്ഷ. സൗദിയിൽ ഇത്  രണ്ടു മുതൽ അഞ്ച് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് . 1 ലക്ഷം റിയാൽ പിഴയും അതായത് ഇന്ത്യൻ മണി 22 ലക്ഷവും  നൽകേണ്ടി വരും. സൗദി അറേബ്യക്കുള്ളിൽ  ഇത്തരം ഇമോജികൾ അയയ്ക്കുന്നത് ലൈ,ഗിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നു സൗദി സൈബർ ക്രൈം വിഭാഗം പറഞ്ഞു. പക്ഷ ഒരു കാര്യമുണ്ട് ,  ഇത്തരം ഇമോജികൾ ലഭിക്കുന്ന സ്ത്രീകൾ പരാതിപ്പെടുന്ന സാഹചര്യത്തിലാണ് നടപടി ഉണ്ടാവുക. ഇതേ കുറ്റം ആവർത്തിച്ചാൽ 3 ലക്ഷം റിയാലായി പിഴ ഉയരുകയും 5 വർഷം തടവ് ലഭിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ ചില ചിത്രങ്ങളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്നും എതിര്‍കക്ഷി കേസ് ഫയല്‍ ചെയ്താല്‍ പീഡന കുറ്റകൃത്യമായി മാറിയേക്കാമെന്നും സൗദി സൈബര്‍ ക്രൈം വിദഗ്ധന്‍ പറയുന്നു. നമ്മുടെ ഫോണിലെ ഈ സാധു ഇമോജികൾ നിസാരക്കാരല്ലെന്നു ചുരുക്കം.

1999ൽ ആണ് ഇമോജികളുടെ ഉത്ഭവം . ഇമോജികൾ കാലക്രമേണെ വളർന്നു പുതിയ രൂപവും ഭാവവും ഒക്കെ  പ്രാപിച്ചു. ഓരോ വർഷവും പുതിയ പുതിയ  ഇമോജികൾ ഉണ്ടാവുകയും   പഴയതിനു രൂപമാറ്റം വരികയും ഒക്കെ  ചെയ്യും. ഹൃദയ ഇമോജികൾ തന്നെ  ഇപ്പോൾ പല നിറങ്ങളിലുണ്ട്. വെള്ള, നീല ,മഞ്ഞ,എന്നിങ്ങനെ  തുടങ്ങി കറുപ്പിൽ വരെ പല നിറങ്ങളിൽ  ആണ്ഹൃ ദയ ഇമോജികൾ ഫോണുകളിൽ കാണുന്നത്.  സിനിമയിലെ രംഗങ്ങൾ സ്റ്റിക്കറുകളാക്കി ഇമോജിക്ക് പകരം ഉപയോഗിക്കുന്നുണ്ട്. അർത്ഥമറിയാതെ ഒരു എമോജി അയച്ചതിനു കാനഡയിലെ ഒരു കര്ഷകന് വലിയ പിഴ കൊടുക്കേണ്ടി വന്നു. വാട്സാപ്പിൽ അയച്ച കരാറിനു തംപ്സ് അപ് ചിഹ്നം മറുപടി നൽകിയതിനെ കരാർ അംഗീകരിച്ച് ഒപ്പിട്ടതിനു തുല്യമായി കണക്കാക്കാമെന്നു കാനഡയിലെ  കോടതി  വിധിച്ചു . കരാർ നടപ്പാക്കാത്തതിനു തംപ്സ് അപ് ചിഹ്നം ഇട്ടയാൾക്കെതിരെ 61,442 കനേഡിയൻ ഡോളർ പിഴയും കോടതി വിധിച്ചിരുന്നു.

Soumya