Home Film News ‘തിളച്ചു പൊങ്ങുന്നതൊക്കെ തുളുമ്പും’….. ‘ലവ്ഫുളി യുവേഴ്‌സ് വേദ’ ട്രെയ്‌ലര്‍

‘തിളച്ചു പൊങ്ങുന്നതൊക്കെ തുളുമ്പും’….. ‘ലവ്ഫുളി യുവേഴ്‌സ് വേദ’ ട്രെയ്‌ലര്‍

രജിഷ വിജയന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’. നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രവുമാണ് ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’. ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കുമിത്.

വെങ്കിടേഷ്, ശ്രീനാഥ് ഭാസി, അനിഘ സുരേന്ദ്രന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ടോബിന്‍ തോമസ് ആണ്. സോബിന്‍ സോമന്‍ ആണ് എഡിറ്റിംഗ്.

രാധാകൃഷണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആര്‍ ടു എന്റര്‍ടൈയ്‌മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍.

കലാസംവിധാനം സുഭാഷ് കരുണ്‍ ആണ്. റഫീക്ക് അഹമ്മദ്, രതി ശിവരാമന്‍, ധന്യ സുരേഷ് മേനോന്‍ എന്നിവര്‍ ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുല്‍ രാജ്, സഹനിര്‍മ്മാണം അബ്ദുള്‍ സലിം, പ്രൊജക്ട് ഡിസൈനര്‍ വിബീഷ് വിജയന്‍,മേക്കപ്പ് ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, പരസ്യകല യെല്ലോ ടൂത്ത്‌സ്, കളറിസ്റ്റ് ലിജു പ്രഭാകരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിതിന്‍ സി സി, പിആര്‍ഒ എ എസ് ദിനേശുമാണ്.

Exit mobile version