എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ സജീവ താരങ്ങളായിരുന്നു തിരുവനന്തപുരത്തെ നടിമാര്‍. നടന്മാരും നടിമാരും സംവിധായകനും നിര്‍മ്മാതാവും മിക്കവരും തിരുവനന്തപുരത്ത് ഉള്ളവരോ അവിടെ താമസിക്കുന്നവരോ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ തിരുവനന്തപുരത്തെ ആ താരങ്ങള്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
അന്നത്തെ ആ താരങ്ങളുടെ കൂട്ടായ്മയാണ് ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം. വുമണ്‍സ് ഡേ,യ്ക്ക് ആ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികവും ആഘോഷിച്ചിരിക്കുകയാണ്. നടി ചിപ്പി രഞ്ജിത്താണ് എല്ലാവരും ഒരുമിച്ചുള്ള ആഘോത്തിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവത്.
”ഓരോ സ്ത്രീയുടെയും വിജയം മറ്റൊരാള്‍ക്ക് പ്രചോദനമാകണം. പരസ്പരം ആഹ്ലാദിക്കുമ്പോള്‍ നമ്മള് ശക്തരാണ്. ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം.. എല്‍ഒടി ഞങ്ങളുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു..”, എന്ന് കുറിച്ചുകൊണ്ടാണ് ചിപ്പി എല്ലാവരും ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
നടിമാരായ വിന്ദുജ മേനോന്, സോന നായര്‍, മഞ്ജു പിള്ള, കാര്‍ത്തിക, ശ്രീലക്ഷ്മി, മേനക സുരേഷ് എന്നിവരാണ് കൂട്ടായ്മയിലുള്ളത്. എല്ലാവരും ഒരുമിച്ച് കേക്ക് മുറിച്ചാണ് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം ആഘോഷമാക്കിയത്. തിരുവനന്തപുരത്തെ സൗത്ത് പാര്‍ക്കില്‍ വച്ചായിരുന്നു താരങ്ങളുടെ കൂടിച്ചേരല്‍.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…