മരുന്ന് കഴിച്ച് തല നേരെ നില്‍ക്കാത്ത അവസ്ഥയിലായിരുന്നു!!! ഡിപ്രഷനെ അതിജീവിച്ചെന്ന് നടി മാലാ പാര്‍വതി

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഡിപ്രഷനിലൂടെ കടന്നുപോകാത്തവരുണ്ടാകില്ല. വല്ലാത്തൊരു മാനസികാവസ്ഥയാണ് ഡിപ്രഷന്‍. ഇപ്പോഴിതാ താനും ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പങ്കുവയ്ക്കുകയാണ് നടി മാലാ പാര്‍വതി. ആദ്യമായി സൈബര്‍ ആക്രമണത്തെ നേരിട്ടപ്പോഴാണ് താന്‍ ഡിപ്രഷനിലേക്ക് പോയതെന്ന് താരം പറയുന്നു. നന്മ മാത്രം, സന്തോഷം മാത്രമായിട്ട് ജീവിതം ഇല്ല എന്ന് തനിക്ക് പിന്നീട് മനസ്സിലായെന്നും നടി പറയുന്നു.

ആദ്യമായി സൈബര്‍ ആക്രമണം നടക്കുമ്പോള്‍ തന്റെ വീട്ടില്‍ മുഴുവന്‍ സുഹൃത്തുക്കളുണ്ടായിരുന്നു. 10-12 പേര് മുഴുവന്‍ സമയവും മുറിയില്‍ തന്നെയുണ്ടായിരുന്നു. അന്നതിനെ തമാശയായിട്ട് നേരിടാനാണ് ശ്രമിച്ചത്. പക്ഷേ അവരില്ലാത്ത സമയങ്ങളില്‍ ഭയങ്കരമായി ഡിപ്രഷനിലേക്ക് വീണു പോയി. മരുന്നു കഴിക്കേണ്ട അവസ്ഥയായിരുന്നു. കുറേ നാള്‍ മരുന്നു കഴിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

ഫാമിലിയില്‍ ഒരിക്കലും ഇല്ലാത്തതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായി. ഞാന്‍ അങ്ങനെ കട്ടിലില്‍ തന്നെ കിടക്കുകയാണെന്ന് അറിഞ്ഞിട്ട് മഹേഷ് നാരായണന്‍ വിളിച്ചിട്ട് പാര്‍വതിചേച്ചി വേഗം എഴുന്നേറ്റ് ‘സീ യു സൂണ്‍’ എന്ന സിനിമയിലേക്ക് വിളിച്ചു. പക്ഷേ അന്ന് മരുന്നുകളെല്ലാം കഴിച്ച് തല നേരെ നില്‍ക്കാത്ത അവസ്ഥയിലായിരുന്നു താന്‍ എന്നും നടി പറയുന്നു.

പിന്നീട് തനിക്ക് അതില്‍ നിന്നൊക്കെ പുറത്തു വരാനായി. കാരണം നന്മ മാത്രം, സന്തോഷം മാത്രമായിട്ട് ജീവിതം ഇല്ല എന്നുള്ള തിരിച്ചറിവ് എനിക്ക് വളരെ കൃത്യമായിട്ട് ഉണ്ടായി. സന്തോഷം എങ്ങനെ അതുപോല തന്നെ സങ്കടങ്ങളും നെഗറ്റീവ് കാര്യങ്ങളും എടുക്കാന്‍ നമ്മുടെ മനസ്സിനെ തയ്യാറാക്കിയാല്‍ മനസ്സിന് ഭയങ്കര ഫ്രീഡം അനുഭവപ്പെടും.

എന്റെ മനസ്സിപ്പോള്‍ ആ മാനസികാവസ്ഥയിലാണ്. ഇപ്പോള്‍ താന്‍ വളരെ സന്തോഷവതിയാണെന്നും നടി പറയുന്നു. ഇപ്പോള്‍ തട്ടിപ്പോയലും ഹാപ്പിയാണ്. അത് നെഗറ്റിവിറ്റിയിലോ നിരാശയിലോ പറയുന്നതല്ലെന്നും മാല പാര്‍വതി പറയുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago