മാളികപ്പുറത്തിന്റെ പാക്കപ്പ്…! ആഘോഷമാക്കി ഉണ്ണിമുകുന്ദനും സഹപ്രവര്‍ത്തകരും!

ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സന്തോഷവാര്‍ത്തയാണ് ഉണ്ണി മുകുന്ദന്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ആഘോഷ വീഡിയോ പങ്കുവെച്ചാണ്.. മാളികപ്പുറത്തിന്റെ ചിത്രീകരണം അവസാനിച്ചു എന്നും ഇനി തീയറ്ററില്‍ കാണാം എന്നും പ്രിയതാരം അറിയിക്കുന്നത്. പാക്കപ്പിനു ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ഉണ്ണി മുകുന്ദനെ വീഡിയോയില്‍ കാണാന്‍ സാധിക്കും..

എല്ലാവരും വളരെ സന്തോഷത്തോടെയും ആഘോഷത്തോടെയുമാണ് മാളികപ്പുറം സെറ്റിന് വിടപറഞ്ഞത്. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തില്‍ ബാലതാരം ദേവനന്ദയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ആന്‍ മെഗാ മീഡിയയും കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവരാണ് നിര്‍മ്മാതാക്കള്‍. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ് എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന സിനിമയാണ് മാളികപ്പുറം. പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും സിനിമ ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന വിവരം പങ്കുവെച്ചതോടെ ഈ സിനിമ ഹിറ്റായി മാറട്ടെ എന്ന് ആശംസകള്‍ അറിയിച്ച് ആരാധകരും ഉണ്ണി മുകുന്ദന്റെ സോഷ്യല്‍ മീഡിയ പേജില്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നു.

Sreekumar

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

1 hour ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago