Film News

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.യുവനടി സെലിന് പിറന്നാൾ ആശംസിച്ചുള്ളതാണ് മാധവ്  സുരേഷിന്റെ കുറിപ്പ്. ഒപ്പം ഇരുവരും ചേർന്നുള്ള നിരവധി ചിത്രങ്ങളും മാധവ് സുരേഷ് പങ്കിട്ടിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ് തന്റെ ലോകമെന്നും മാധവ് കുറിപ്പിൽ പറയുന്നു,ഈയൊരു പോസ്റ്റ് കണ്ടതോടെ ചില പ്രമുഖ മാധ്യമങ്ങളിൽ അടക്കം ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിലുള്ള വാർത്തകൾ എത്തി, എന്നാൽ  ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് മാധവ്

ഈ വാർത്തകളോട് പ്രതികരിച്ചു കൊണ്ട് ഒരു സ്റ്റോറി പങ്കു വെച്ചിരിക്കുകയാണ് മാധവ് സുരേഷ് ഇപ്പോൾ. അതെ, എൻ്റെ അടിക്കുറിപ്പ് അൽപ്പം അധികമായിരുന്നിരിക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഇപ്പോൾ ഞങ്ങൾ ഒരു ബന്ധത്തിലല്ല. എൻ്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് സെലിൻസ്, അതിൽ കൂടുതലൊന്നും ഇല്ല. എന്നിരുന്നാലും, എൻ്റെ വ്യക്തി ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ, ഞാൻ നിങ്ങളെ നേരിട്ട് അറിയിക്കും, അതുവരെ എൻ്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കിംവദന്തികൾ പരത്തുന്നത് നിർത്തുക എന്നൊരു മുന്നറിയിപ്പാണ് മാധവ് സുരേഷ് തന്റെ ഇൻസ്റ്റഗ്രം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത് 

ആദ്യമായല്ല സെലിനെ കുറിച്ചുള്ള കുറിപ്പുകളും ഫോട്ടോയും മാധവ്  ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുന്നത് . ഇതിന് മുമ്പ് ഒരിക്കൽ സെലിന്റെ ചിത്രം മാധവ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചപ്പോൾ എന്റെ പ്രിയപ്പെട്ട ഹോമിയെ പരിചയപ്പെടുത്തുന്നു എന്നായിരുന്നു സെലിനൊപ്പമുള്ള ചിത്രത്തിന് മാധവ് അന്ന് നൽകിയ തലക്കെട്ട്. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നു. എന്നാൽ ആ വാർത്തകൾ മാധവ് നിഷേധിച്ചു. വീണ്ടും സെലിനൊപ്പമുള്ള ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ പ്രണയത്തിലാണോയെന്ന ചോ​ദ്യങ്ങൾ വീണ്ടും ഉയരാൻ തുടങ്ങിയിട്ടുണ്ട്. രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. എടാ അച്ചുവേ  നിനക്കും വേണ്ടേടാ ഇതുപോലൊരെണ്ണം എന്നാണ് ​ഗോകുൽ സുരേഷിനെ കമന്റിൽ മെൻഷൻ ചെയ്ത് ചിലർ കുറിച്ചത്. ആരാണ് ഈ സെലിൻ എന്ന ചിന്ത ഇപ്പോൾ പലർക്കും കാണും. പൃഥ്വിരാജ് ചിത്രം ‘രണ’ത്തിലൂടെ സിനിമയിലെത്തിയ താരമാണ് സെലിൻ ജോസഫ്.

Suji

Entertainment News Editor

Recent Posts

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

32 mins ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

53 mins ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

1 hour ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

1 hour ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

1 hour ago