‘അജിത്തിനെ കല്യാണം കഴിക്കാൻ‌ പോകുകയാണ്’ ; അടുത്ത് വരരുതെന്ന് തന്നോട് ശാലിനി ആവശ്യപ്പെട്ട് ;മാധവൻ

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും. അജിത്ത് തമിഴകം ആഘോഷിക്കുന്ന നടനാണെങ്കിൽ ബാലതാരമായെത്തി സിനിമയിൽ നായികാ നടിയായി സജീവമായിരുന്ന  ശാലിനി അഭിനയ രം​ഗം വിട്ട് വീ‌ട്ട‌മ്മയായി കഴിയുകയാണ് ഇപ്പോൾ. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. വിവാഹ ശേഷം പൊതുവേദികളിൽ പോലും അധികം ശാലിനിയെ കാണാറില്ല. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിരക്കേറിയ നടിയായിരുന്നു ശാലിനി. അനിയത്തിപ്രാവ്, നിറം, അലൈപായുതെ തുടങ്ങിയ ഹിറ്റ് സിനിമകളിലെ നായിക. വിവാഹശേഷം അഭിനയ രം​ഗത്ത് നിന്നും പൂർണമായും മാറി നിൽക്കാനായിരുന്നു ശാലിനിയുടെ തീരുമാനം. അമർക്കളം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലായത്. പ്രണയത്തിലായി ഒരു വർഷത്തിനുള്ളിൽ വിവാഹവും നടന്നു. അജിത്തുമായി പ്രണയത്തിലായ സമയത്താണ് ശാലിനി അലൈപായുതെ എന്ന മണിരത്നം ചിത്രത്തിൽ അഭിനയിക്കുന്നത്. മാധവനാണ് നായകൻ. രണ്ട് പേരുടെയും കെമിസ്ട്രി സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. ശാലിനിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ മാധവൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അലൈപായുതേയിൽ തന്റെയൊപ്പം റൊമാന്റിക് സീനുകളിൽ അഭിനയിക്കുമ്പോൾ ശാലിനി അജിത്തിന്റെ കാര്യം പറഞ്ഞതിനെക്കുറിച്ചാണ് മാധവൻ സംസാരിച്ചത്. അജിത്തിനെ കല്യാണം കഴിക്കാൻ‌ പോകുകയാണ്, റൊമാന്റിക് സീനെല്ലാം അധികം റൊമാന്റിക്കായി ചെയ്യരുത്, അടുത്ത് വരരുത്, ദൂരെ നിന്ന് ചെയ്യ് എന്ന് എപ്പോഴും ശാലിനി പറയുമായിരുന്നു.

സരിതയുമായും എനിക്കും കല്യാണം നടക്കാൻ പോകുകയാണ് നീയും അടുത്ത് വരരുതെന്ന് പറയാൻ ഞാൻ ശ്രമിച്ചു. പക്ഷെ ശാലിനി വളരെ ആത്മാർത്ഥമായാണ് തന്നോടിക്കാര്യം പറഞ്ഞതെന്ന് മാധവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അലൈപായുതെയിൽ അഭിനയിച്ച നടി സ്വർണമല്യയും നേരത്തെ ശാലിനിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അജിത്തുമായി പ്രണയത്തിലായ ശാലിനി സെറ്റിൽ തന്റേതായ ലോകത്തിലായിരുന്നെന്നാണ് സ്വർണമല്യ പറഞ്ഞത്. ശാലിനി-അജിത്ത് പ്രണയത്തെക്കുറിച്ച് നടൻ കുഞ്ചാക്കോ ബോബനും മുമ്പൊരിക്കൽ സംസാരിക്കുകയുണ്ടായി. എന്റെ ആദ്യ സിനിമ മുതൽ പരസ്പരം അറിയുന്നവരാണ് ഞങ്ങൾ. ക്ലീൻ ആയ ഒരു സൗഹൃദം ശാലിനിയുമായി എനിക്ക് ഉണ്ടായിരുന്നു. എനിക്കൊരു പ്രണയമുണ്ടെന്ന് പുള്ളിക്കാരിക്കും പുളളിക്കാരിയുടെ പ്രണയം എനിക്കും അറിയാമായിരുന്നു. എന്റെ ഫോണിലേക്കാണ് അജിത്ത് വിളിക്കുക.

എകെ 47 എന്നാണ് അദ്ദേഹത്തിന്റെ നമ്പർ സേവ് ചെയ്തിരുന്നത്. കോളുകൾ വരുമ്പോൾ കണക്ട് ചെയ്ത് കൊടുക്കുമായിരുന്നെന്നും കുഞ്ചാക്കോ ബോബൻ ഓർത്തു. ശാലിനിയെ ഇടയ്ക്ക് വിളിക്കാറുണ്ടെന്നും പിറന്നാളിന് ആശംസകൾ അറിയിക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബൻ അന്ന് വ്യക്തമാക്കി. അതേസമയം സിനിമാ രംഗത്തേക്ക് തിരിച്ച് വരവിന് ശാലിനി ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെയാണ് സോഷ്യൽ മീഡിയയിലേക്ക് പോലും ശാലിനി കടന്ന് വന്നത്. ഭാര്യയെ പോലെ പൊതുവേദികളിൽ നിന്ന് മാറി നിൽക്കാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ് അജിത്തും. ഷൂട്ടിം​ഗ് കഴിഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് അജിത്ത് പ്രാധാന്യം നൽകുന്നത്. സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ‌ നിന്ന് പോലും അജിത്ത് അകലം കാണിക്കുന്നു. തുനിവ് ആണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ശാലിനിയെ പോലെ സഹോദരി ശ്യാമിലിയും ബാല താരമായി പ്രേക്ഷകരുടെ മനം കവർന്നതാണ്. പിന്നീട് നായികയായി വന്നെങ്കിലും ശ്യാമിലിക്ക് നായികയായി ശോഭിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട തന്നെ ശശ്യാമിലിയും ഇപ്പോൾ അഭിനയ രം​ഗത്ത് സജീവമല്ല. ഇവരുടെ സഹോദരൻ റിച്ചാർഡും അഭിനേതാവാണ്. മലയാളത്തിലടക്കം സിനിമകൾ ചെയ്തിട്ടുണ്ട് റിച്ചാർഡ്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago