ഈ ചിത്രം എനിക്കേറ്റവും പ്രീയപ്പെട്ടത്; രജനിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മാധവി

ആകാശദൂത് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവൻ കരയിച്ച പ്രിയതാരമാന് മാധവി.   ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിനിന്നിരുന്ന  മാധവിയെ പ്രേക്ഷകർ അങ്ങനെയൊന്നും മറക്കാൻ ഇടയില്ല.  വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ നിമിഷനേരം കൊണടാണ് വൈറൽ ആകുന്നത്,.  ഇപ്പോഴിതാ തനിക്കേറെ പ്രിയപ്പെട്ട സിനിമയെക്കുറിച്ച് പറഞ്ഞുള്ള മാധവിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഓര്‍മ്മകള്‍, രജനീകാന്തിനൊപ്പമുള്ള ഈ ഫോട്ടോ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ എന്ന ചിത്രത്തിലെ ഫോട്ടോയാണിത്. ബാലു മഹേന്ദ്രയായിരുന്നു ചിത്രം സംവിധാനം ചെയ്തത്്. രവിയും പത്മയുമായാണ് രജനീകാന്തും മാധവിയും വേഷമിട്ടത്. അടുത്ത സുഹൃത്തായ ബാബുവിന്റെ കൊലപാതകവും, പ്രതിയാണെന്നാരോപിച്ച് രവിയുടെ ജോലി പോവുന്നതും, തന്റെ നിരപരാധിത്വം അദ്ദേഹം തെളിയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഊട്ടിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.

ആന്ധ്രപ്രദേശുകാരിയായ മാധവി പതിനഞ്ചാം വയസ്സിലാണ് സിനിമയിലേക്ക് എത്തുന്നത്. തെലുങ്ക് സിനിമയിലൂടെയാണ് മാധവിയുടെ അരങ്ങേറ്റം. കുട്ടിക്കാലം മുതലേ ഡാന്‍സ് പഠിച്ചിരുന്ന മാധവി സ്റ്റേജ് പരിപാടികളുമായി സജീവമായിരുന്നു. ദേസാരി നാരായണ റാവു ആയിരുന്നു തന്റെ സിനിമയിലൂടെ മാധവിക്ക് അഭിനയിക്കാന്‍ അവസരം നല്‍കിയത്. ചിച്രം സൂപ്പര്‍ഹിറ്റായി മാറിയതോടെ നടിക്ക് കുറേയേറെ അവസരങ്ങളായിരുന്നു ലഭിച്ചത്. പിന്നീട് മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം മാധവി അഭിനയിച്ചു.എല്ലാ ഭാഷകളിലും തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച നായികയാണ് മാധവി. മോഡേണും നാടന്‍ കഥാപാത്രങ്ങളുമെല്ലാം തന്നില്‍ ഭദ്രമാണെന്ന് അവര്‍ തെളിയിക്കുകയായിരുന്നു.എന്നാൽ മലയാളത്തിലാണ് ശ്രദ്ധേയ സിനിമകൾ മാധവിക്ക് ലഭിച്ചത്. മാധവിയെന്ന അഭിനേത്രിയെ ഓര്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്നത് ആകാശദൂതാണ്. ആനിയായി താരം ജീവിക്കുകയായിരുന്നു. സിനിമ കാണുമ്പോള്‍ ഇമോഷണല്‍ ആവാത്ത ആളുകളെ വര കരയിപ്പിച്ച ചിത്രമായിരുന്നു ഇത്.

ചിത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങളാണ് മാധവിയെ തേടിയെത്തിയത്. വളര്‍ത്തുമൃഗങ്ങള്‍, അനുരാഗക്കോടതി, ഒരു വടക്കന്‍ വീരഗാഥ, സുദിനം, അക്ഷരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. ആയിരം നാവുള്ള അനന്തനിലായിരുന്നു ഒടുവിലായി മാധവി അഭിനയിച്ചത്.. എന്നാൽ വിവാഹം കഴിഞ്ഞതോടെ അഭിനയം ഉപേക്ഷിക്കുകയായിരുന്നു താരം. കരിയറിലെ മികച്ച സമയത്ത് നിൽക്കുന്ന സമയത്തായിരുന്നു മാധവിയുടെ വിവാ​ഹം.1 996 ൽ ആയിരുന്നു റാൽഫും മാധവിയും തമ്മിലുള്ള വിവാഹം. ഫാർമസ്യൂട്ടിക്കൽ ബിസിനസ്സുകാരനായ റാൾഫ് ശർമ്മയാണ് മാധവിയെ വിവാഹം ചെയ്തത്. വിവാഹശേഷം അമേരിക്കയിലേക്ക് താമസം മാറിയ താരം പൂർണമായും കുടുംബജീവിതത്തിലേക്ക് ശ്രദ്ധകൊടുക്കുകയായിരുന്നു.  വിവാഹശേഷം നിരവധി സിനിമകളിൽ നിന്നും അവസരങ്ങൾ വന്നിരുന്നെങ്കിലും അതൊന്നും വേണ്ടെന്ന് വെച്ച് കുടുംബജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു മാധവി. 1997-ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം ശ്രീമതിയിലാണ് അവസാനം അഭിനയിച്ചത്.
മൂന്ന് മക്കളാണ് താരത്തിനുള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും മാധവിയുടെ വിശേഷങ്ങളെല്ലാം ആരാധകർ സോഷ്യൽമീഡിയ വഴി അറിയുന്നുണ്ട്. മക്കളുടെയും ഭർത്താവിന്റെയും ചിത്രങ്ങളും അവർക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളെ കുറിച്ചുമെല്ലാം മാധവി സോഷ്യൽമീഡിയയിൽ കുറിക്കാറുണ്ട്.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

5 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago