Film News

ആള് കൊള്ളാലോ, മഞ്ജുവിന് ഇതും വശമുണ്ടോ! താരത്തിന്റെ സ്കിൽ കണ്ട് അമ്പരന്ന് ആരാധകർ

സോഷ്യൽ ലോകത്ത് സജീവമാണ് നടി മഞ്ജു വാര്യർ. ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കാറുണ്ട് താരം. ഇപ്പോൾ പുതിയ മേഖലയിൽ കൂടെ പ്രതിഭ തന്നിലുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു. ഫോട്ടോഗ്രാഫിയിലാണ് താരം ഒരു കൈ നോക്കിയിരിക്കുന്നത്. മോഡലായത് സ്വന്തം സഹോദരൻ മധു വാര്യർ ആണ്. മഞ്ജു വാര്യർ പകർത്തിയ സഹോദരൻ മധു വാര്യരുടെ ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്.

മധു വാര്യർ തന്നെയാണ് തന്റെ മഞ്ജു പകർത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കിവെച്ചത്. ഫോട്ടോ പകർത്തുന്ന മഞ്ജുവിന്റെ ചിത്രവും മധു പോസ്റ്റ് ചെയ്തിട്ടുണ്ട്. വളർത്തു നായയ്‌ക്കൊപ്പമുള്ള മധുവിന്റെ മനോഹര ചിത്രങ്ങളാണ് മഞ്ജു വാര്യർ പകർത്തിയത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ചേട്ടൻ അറിയാതെയാണോ ഫോട്ടോ പകർത്തിയത് എന്ന തരത്തിലുള്ള രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നത്.

Ajay Soni