നീ എത്ര കുട്ടിപ്പാവാട ഉടുത്താലും മഞ്ജു ആകില്ല മഡോണക്ക് കമന്റ്മായി സോഷ്യൽ മീഡിയ !

Follow Us :

പ്രേമം എന്ന മലയാള ചലച്ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റിയൻ. പ്രേമത്തിന് ശേഷം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ മഡോണയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഡോണ തന്റെ സാന്നിദ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.

ഇന്നിപ്പോൾ അത്തരത്തിൽ താരത്തിന്റെ പുതിയ മേക്കോവർ ലുക്കാണ് വൈറൽ ആയിരിയ്ക്കുന്നത്. മുട്ടുവരെ ഇറക്കമുള്ള വസ്ത്രമാണ് മഡോണ ധരിച്ചിരിക്കുന്നത്. തരാം പോസ്റ്റ് ചെയ്ത ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. താരത്തിന്റെ പോസ്റ്റിന് നിരവധി കമന്റ്കളാണ് വരുന്നത്. സമാന രീതിയിലുള്ള ലുക്കിൽ നടി മഞ്ജുവാര്യരയുടെ ചിത്രങ്ങൾ ഇതിന് മുൻപ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ മഞ്ജുവിനെ ഉപമിച്ചുകൊണ്ടാണ് നടി മഡോണക്ക് കമെന്റ്മായി പ്രേഷകർ എത്തുന്നത്. നീ എത്ര കുട്ടിപ്പാവാട ഇട്ട് നിന്നാലും മഞ്ജു ആകില്ല എന്ന തരത്തിലുള്ള കമന്റ് ആണ് താരത്തിന് വരുന്നത്. താരം ഇതുവരെ കമന്റ്കൾക്ക് ഒന്നും പ്രതികരിച്ചിട്ടില്ല.