സഹിക്കാൻ പറ്റാത്ത ജാഡയാണ് മഡോണയ്ക്ക് ഉള്ളത്, നമിതയും ഒട്ടും മോശമല്ല

ആരാധകരുടെ ഗ്രൂപ്പ് ആയ മൂവി സ്ട്രീറ്റിൽ താരങ്ങളുടെ വ്യക്തി ജീവിതത്തിലെ ശീലം കഥാപാത്രങ്ങളെ ബാധിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു ഒരു കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഷൈനി ജോൺ എന്ന ആരാധിക. ജാഡ കാരണം പല താരങ്ങൾക്കും കഥാപാത്രമായി മാറാൻ കഴിയാറില്ല എന്നാണ് ഷൈനി പറയുന്നത്. ഷൈനിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഇവിടെ പറയുന്നത് സെലിബ്രിറ്റി ആയിക്കഴിഞ്ഞാല്‍ അനുഭവപ്പെടുന്ന ഒരു ജാഡ അഭിനയത്തില്‍ പ്രതിഫലിക്കുന്നത് അലോസരപ്പെടുത്താറുണ്ടോ അതോ അങ്ങനെ തോന്നിയിട്ടുണ്ടോ എന്നാണ്. ഞാനൊരു വലിയ സംഭവമാണേ’ എന്ന ഒരു ഭാവം അതാണ് ഞാന്‍ ഉദ്ദേശിച്ച ജാഡ. ഈ ഭാവം പ്രകടിപ്പിക്കുന്നത് കൊണ്ട് ഈ താരങ്ങളുടെ അഭിനയം സ്വാഭാവികമല്ലാതാകുന്നു.

നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളില്‍ ആ ജാഡ തോന്നിയിട്ടില്ല. എന്നാല്‍ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്ബോഴും ഇറിറ്റേറ്റ് ചെയ്യുന്ന ഒരു ജാഡ പ്രസരിക്കുന്നത് മടുപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച്‌ ഓര്‍മ്മയുണ്ടോ ഈ മുഖം. കഴിവുണ്ടെങ്കിലും സ്ക്രീനില്‍ കഥാപാത്രത്തെയും വ്യക്തിയെയും രണ്ടായി തന്നെ നിര്‍ത്താനേ ഈ പ്രതിഭാസം ഉപകാരപ്പെടുന്നുള്ളു. സഹിക്കാന്‍ പറ്റാത്തതായി തോന്നുന്ന ജാഡ മഡോണയുടേതാണ്. കഥാപാത്രമായി മാറാന്‍ പോലും ആ നടിയ്ക്ക് കഴിയുന്നില്ലെന്ന് തോന്നാറുണ്ട്. വൈറസിലെ പ്രകടനമൊക്കെ ഓവറായിരുന്നു. ഐശ്വര്യ ലക്ഷ്മി നല്ല നായികയാണ്. പക്ഷേ പലപ്പോഴും ജാഡയുടെ അതിപ്രസരം കല്ലുകടിയായി തോന്നിയിട്ടുണ്ട്.ഇറ്റാലിയന്‍ ഷോപ്പില്‍ പോപ് ഗാനം മാത്രം കേട്ട് അവിടുത്തെ ലഡ്ഡു മാത്രം കഴിക്കുന്ന അനൂപ് മേനോന്‍്റെ കഥാപാത്രങ്ങളില്‍ പോലും ഒരു ജാഡ ടച്ച്‌ ഉണ്ട്. പക്ഷേ ആള്‍ ജാഡ മറന്ന് അഭിനയിക്കാന്‍ തുടങ്ങിയാല്‍ അത് ഏറ്റവും നന്നാവാറുണ്ടെന്ന് സമ്മതിക്കുന്നു.

മുരളി ഗോപിയുടെ അഭിനയത്തെയും ജാഡ കാര്‍ന്നു തിന്നിട്ടുണ്ട്. എന്നാല്‍ മുന്‍കാല നായികമാരുടെയോ നായകന്‍മാരുടെയോ അഭിനയത്തില്‍ ജാഡ ഒരു വില്ലനായി തോന്നിയിട്ടില്ല. വ്യക്തി ജീവിതത്തില്‍ ഒന്നാന്തരം ജാഡ എന്ന് പേരു കേള്‍പ്പിച്ച താരങ്ങള്‍ പോലും കഥാപാത്രം എത്ര സിമ്ബിള്‍ ആകുന്നോ ആ ലെവലില്‍ ഇഴുകിച്ചേരുന്നത് കാണാം. സ്വന്തം വ്യക്തിത്വത്തിലെ മാനറിസങ്ങള്‍ ഒരു തരി പോലും കലര്‍ത്താതെയാണ് മുന്‍കാല താരങ്ങള്‍ അഭിനയിച്ചിരുന്നത്. അവരുടെ കഥാപാത്രങ്ങളുടെ തന്മയി ഭാവം കഥാപാത്രമായി ഇഴുകി ചേര്‍ന്നതു കൊണ്ട് ഉണ്ടാകുന്നതാണ്. സംവിധായകന്‍ ആവശ്യപ്പെടുന്നതു പോലെ അഭിനയിച്ചു എന്ന് ചിന്തിച്ചാലും എന്തോ ഈ താരങ്ങള്‍ ജാഡ മാറ്റി വെച്ച്‌ സ്വാഭാവികമായി ആ കഥാപാത്രങ്ങള്‍ ആയി മാറിയെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. ഇതെനിക്ക് തോന്നുന്ന പ്രശ്നം മാത്രമാണോ എന്നറിയില്ല. എന്താണ് അഭിപ്രായം? താരങ്ങളുടെ വ്യക്തിജീവിതവുമായി പോസ്റ്റിന് ഒരു ബന്ധവും ഇല്ല എന്നാണ് ഷൈനിയുടെ പോസ്റ്റ്.

Devika

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

35 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

37 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

49 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

57 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago