നടി അമല പോളിന്റെ പരാതിയില്‍ മുന്‍ പങ്കാളി ഭവിന്ദര്‍ സിങ്ങിന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോളിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് സിവി കാര്‍ത്തികേയനാണ് ഉത്തരവിട്ടത്. അമല പോളിന്റെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഭവിന്ദര്‍ സിങ്ങിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭവ്നിന്ദറും കുടുംബവും തന്റെ സ്വത്ത് തട്ടിയെടുത്തെന്നും, മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അമല പോളിന്റെ പരാതി. ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്തെ അടുപ്പം മുതലെടുത്താണ് തന്നെ വഞ്ചിച്ചതെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റിലായ ഭവ്നിന്ദറിന് വില്ലുപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളില്ലാതെയാണ് ഭവ്നിന്ദറിന് ജാമ്യം അനുവദിച്ചതെന്നും, ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി അമല പോള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്.
ആദ്യഭര്‍ത്താവ് എ എല്‍ വിജയ്യുമായി പിരിഞ്ഞതിന് ശേഷമാണ് അമല പോള്‍ ഭവിന്ദറുമായി അടുപ്പത്തിലായത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. 2018ല്‍ സ്വകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞിരുന്നു.
കഴിഞ്ഞവര്‍ഷം ജഗതുമായി വിവാഹം കഴിഞ്ഞ താരം ഇപ്പോള്‍ ആദ്യത്തെ കണ്മണിയ്ക്കായി കാത്തിരിക്കുകയാണ്. ഗര്‍ഭകാലം അതീവസന്തോഷവതിയായി ആഘോഷിക്കുകയാണ് താരം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…