പ്രേക്ഷകരുടെ പ്രിയതാരവും നര്‍ത്തകിയുമായ മഹാലക്ഷ്മിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. നൃത്തത്തില്‍ നിന്നും അഭിനയത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് ഈ താരം. കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയവുമാണ് മഹാലക്ഷ്മി എത്താറുള്ളത്. സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് മഹാലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.
വിന്ദുജ മേനോന്, ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ്മ, രാധിക സുരേഷ് ഗോപി തുടങ്ങി നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ താരത്തെ സംവിധായകര്‍ കണ്ടെത്തിയത്. തിളക്കത്തില്‍ ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും സാന്നിധ്യം അറിയിച്ച താരം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്. സിനിമയില്‍ നിന്നും മികച്ച കഥാപാത്രങ്ങളെ ലഭിച്ചിരുന്നോയെന്ന കാര്യത്തെക്കുറിച്ചൊന്നും താന്‍ ചിന്തിക്കാറില്ലെന്നും നൃത്തത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…