കാവ്യാ മാധവന്റെ ചിത്രം പകർത്തി മഹാലക്ഷ്മി ; ബിഹൈൻഡ് ദി സീൻസ് വീഡിയോ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് കാവ്യാ മാധവൻ. ഒരു കാലത്ത് മലയാളത്തില്‍ ഏറ്റവും താരമൂല്യമുള്ള നായിക കൂടിയായിരുന്നു കാവ്യാ മാധവൻ. അതുപോലെ തന്നെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര കുടുംബമാണ് കാവ്യാ മാധവന്റെയും  നടൻ ദീലിപിന്റേയും. താരങ്ങളുടെയും മക്കളായ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും എല്ലാം വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ക്ക് എന്നും താല്‍പര്യമാണ്. ഇപ്പോഴിതാ കാവ്യ മാധവന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവന്ന സല്‍വാറില്‍ അതീവ സുന്ദരിയായാണ് വീഡിയോയില്‍ കാവ്യ മാധവൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്രീലാൻസ് മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിസ്റ്റുമായ ഉണ്ണി പി.എസ് ആണ് കാവ്യയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കാവ്യാ മാധവന്റെ ഫോട്ടോഷൂട്ട് ബിഹൈൻഡ് ദി സീൻസ് വീഡിയോ ഉണ്ണിയാണ് തന്റെ സോഷ്യല്‍ മീഡിയ പങ്കു വെച്ചത്. കാവ്യാ മാധവന് സ്ഥിരമായി മേക്കപ്പ് ചെയ്യാറുള്ളത് ഉണ്ണിയാണ്. ദിലീപുമായുള്ള വിവാഹ ദിനത്തിലും കാവ്യാ മാധവനെ  സുന്ദരിയാക്കിയതും ഉണ്ണിയായിരുന്നു. ഉണ്ണി പങ്കുവെച്ച കാവ്യ മാധവന്റെ ഫോട്ടോഷൂട്ട് ബിഹൈൻഡ് ദി സീൻസ് വീഡിയോ വൈറലാകാൻ കാരണം കാവ്യാ മാധവൻ മാത്രമല്ല മാമാട്ടി എന്ന് വിളിപ്പേരുള്ള കാവ്യാ മാധവന്റെ മകൾ മഹാലക്ഷ്മി കൂടിയാണ്. ഫോട്ടോഗ്രാഫര്‍ കാവ്യാ മാധവന്റെ വിവിധ പോസിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ അ‍ഞ്ച് വയസുകാരിയായ മകൾ മഹാലക്ഷ്മിയും ഫോണിലെ ക്യാമറ വഴി അമ്മയുടെ സൗന്ദര്യം പകര്‍ത്താൻ ശ്രമിക്കുന്നത്. ഉണ്ണി പങ്കുവെച്ച വീഡിയോയില്‍ കാണാം. കാവ്യയും മകള്‍ക്ക് മുന്നില്‍ മടി കൂടാതെ പോസ് ചെയ്യുന്നുണ്ട്. മാമാട്ടിയെ കാണാൻ വേണ്ടി വീണ്ടും വീണ്ടും വീ‍ഡിയോ റിപ്പീറ്റ് ചെയ്ത് കാണുകയാണ് തങ്ങളെന്നാണ് കാവ്യാ മാധവന്റെ ആരാധകർ കമന്റ് ചെയ്യുന്നത്. കാവ്യാ മാധവന്റെ  ഫോട്ടോ പകര്‍ത്താൻ എത്തിയവരെല്ലാം തന്നെ അമ്മ-മകള്‍ കൂട്ടുകെട്ട് കണ്ട് സന്തോഷിക്കുന്നുണ്ടായിരുന്നു. അമ്മ കുട്ടിയാണോ മഹാലക്ഷ്മി എന്നായിരുന്നു മറ്റ് ചില ആരാധകര്‍ക്ക് കമന്റുകളിലൂടെ അറിയേണ്ടി ഇരുന്നത്. വീഡിയോയില്‍ കാവ്യ ചേച്ചി ഉണ്ടെങ്കിലും ഇത്തവണ സ്കോര്‍ ചെയ്തത് മഹാലക്ഷ്മിയാണെന്നാണ് മറ്റ് ചിലര്‍ കുറിച്ചിരിക്കുന്നത്.

കമന്റുകളില്‍ നിറയെ മഹാലക്ഷ്‌മിയോടുള്ള പ്രേക്ഷകരുടെ സ്നേഹമാണ് കാണാൻ സാധിക്കുന്നത്. ദിലീപിന്റെയും കാവ്യാ മാധവന്റെയും കുടുംബ ചിത്രങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്‌ക്കപ്പെടുമ്പോള്‍ തന്നെ വളരെ വേഗത്തില്‍ അവ വൈറലായി മാറാറുണ്ട്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ മാധവൻ സിനിമയില്‍ നിന്നും മീഡിയയില്‍ നിന്നുമെല്ലാം അകലം പാലിച്ചിരിക്കുകയായിരുന്നു. മകൾ മഹാലക്ഷ്മി ജനിച്ചതോടെ തിരക്കുകളിൽ ആയ കാവ്യാ മാധവനെ ആരാധകർക്ക് ഒന്ന് കാണാൻ കൂടി കിട്ടില്ലായിരുന്നു. ആ സമയത്ത് കാവ്യാ മാധവന്റെ വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞിരുന്നത് ദിലീപ് വഴിയോ കാവ്യാ മാധവന്റെ ഫാൻ പേജുകള്‍ വഴിയോ ഒക്കെ ആയിരുന്നു. എന്നാല്‍ മകള്‍ മഹാലക്ഷ്മി സ്കൂളില്‍ പോയി തുടങ്ങിയതോടെ കാവ്യ മാധവൻ  വീണ്ടും സോഷ്യല്‍ മീഡിയയിൽ സജീവമായി തുടങ്ങി. ദിലീപിനൊപ്പം വിദേശ യാത്രകളിലും പരിപാടികളിലും എല്ലാം കാവ്യാ മാധവൻ ഇപ്പോൾ പങ്കെടുക്കാറുണ്ട്. കൂടാതെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സ്വന്തം പേരിൽ ഒഫീഷ്യൽ അകൗണ്ട് തുടങ്ങിയതിന് ശേഷം ഇടയ്ക്ക് ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട് കാവ്യാ മാധവൻ. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയ്ക്ക് വേണ്ടിയാണ് നടിയുടെ ഫോട്ടോഷൂട്ടുകളില്‍ ഏറെയും. കാവ്യാ മാധവൻ അടുത്തിടെയാണ് ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്. അരലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സാണ് കാവ്യാ മാധവന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിനുള്ളത്. തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഭര്‍ത്താവ് ദിലീപിനൊപ്പമുള്ള ചിത്രങ്ങളും കുടുംബസമേതമുള്ള വീഡിയോയുമെല്ലാം കാവ്യാ മാധവൻ തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ ശ്രീകൃഷ്ണ ജയന്തി ദിവസം ഉണ്ണി കണ്ണന്റെ വേഷത്തില്‍ നില്‍ക്കുന്ന മഹാലക്ഷ്മിയെ കൊ‍ഞ്ചിക്കുന്ന ദിലീപിന്റെ ചിത്രം കാവ്യാ മാധവൻ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപും കുടുംബവും ഇപ്പൊൾ ചെന്നൈയിലാണ് താമസിക്കുന്നത് സിനിമാ ഷൂട്ടുകള്‍ക്കും മറ്റുമായാണ് ദിലീപ് കേരളത്തിലെത്തുന്നത്. എന്നാൽ ഇതേസമയം, കാവ്യാ മാധവൻ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലുമെല്ലാം സജീവമായതോടെ വൈകാതെ അഭിനയത്തിലേക്കും തിരിച്ച്‌ വരുമോയെന്നും ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നുണ്ട്.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago