മഹാലക്ഷ്മി രവീന്ദറിനെ പ്രണയിച്ചത് പണം കണ്ട് ; വ്യാപക സൈബര്‍ ആക്രമണം

സെലിബ്രിറ്റി വിവാഹങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയിൽ  ആഘോഷിക്കപ്പെടാറുണ്ട്. ഏറെ ജനശ്രദ്ധ നേടുന്ന വിവാഹങ്ങൾ വൈറലാകാറുമുണ്ട്. അത്തരത്തിൽ തെന്നിന്ത്യയിൽ വലിയ ചര്‍ച്ചയായി മാറിയ വിവാഹമായിരുന്നു നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന്റേതും.കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. ദിവസങ്ങള്‍ക്ക് മുൻപാണ് ഇവര്‍ ആദ്യ വിവാഹവാര്‍ഷികം ആഘോഷിച്ചത്.വിവാഹം മുതലിങ്ങോട്ട് ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒപ്പം വ്യാപകമായ സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തമിഴില്‍ ഏതാനും സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള രവീന്ദര്‍ ചന്ദ്രശേഖർ സിനിമ നല്‍കിയ പ്രശസ്തിയേക്കാള്‍ ഉപരിയായി ബിഗ് ബോസ് ഷോയെ വിമര്‍ശിച്ചാണ് ജനശ്രദ്ധ നേടിയത്.ശരീര ഭാരം കൂടുതലുള്ള രവീന്ദര്‍ ഫാറ്റ്മാൻ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ച്‌ അതിലെ വീഡിയോകളിലൂടെയും ശ്രദ്ധ നേടുകയുണ്ടായി. പിന്നീടാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സീരിയല്‍ നടി മഹാലക്ഷ്മിയെ രവീന്ദർ വിവാഹം ചെയ്തത്. ഒരു മകനുള്ള മഹാലക്ഷ്മി ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി ജീവിക്കുകയായിരുന്നു. രവീന്ദറിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള രവീന്ദറിന്റെ സമ്പാദ്യം കണ്ടാണ് മഹാലക്ഷ്മി രവീന്ദറുമായുള്ള വിവാഹത്തിന് സമ്മതിച്ചത് എന്ന ആരോപണങ്ങളാണ് വിവാഹ ശേഷം പ്രധാനമായും ഉയര്‍ന്നു വന്നത്. പണത്തിന് മുന്നില്‍ മഹാലക്ഷ്മിക്ക് മറ്റൊന്നും പ്രശ്നമായിരുന്നില്ലെന്ന് പലരും വിമർശിച്ചു. എന്നാല്‍ ഈ പ്രചരണങ്ങളെയോ സൈബര്‍ ആക്രമണങ്ങളെയോ ശരീരത്തിന്റെ പേരിലുള്ള പരിഹാസങ്ങളെയോ ഇവര്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും അതേ ആരോപണങ്ങള്‍ സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം വഞ്ചനാ കുറ്റത്തിന് രവീന്ദറിനെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മഹാലക്ഷ്മി-രവീന്ദര്‍ വിവാഹവും ചര്‍ച്ചയാകുന്നത്. ചെന്നൈയിലെ ഒരു വ്യവസായിയില്‍ നിന്ന് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് കോടികള്‍ വാങ്ങി കബളിപ്പിച്ചെന്നാണ് രവീന്ദറിനെതിരായ പരാതി. പണം കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ് ആരംഭിക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നാണ് വ്യവസായി ആരോപിക്കുന്നത്. 200 കോടി രൂപ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മുനിസിപ്പല്‍ സ്ഥാപനങ്ങളിലെ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന ബിസിനസ് തുടങ്ങാമെന്നും നല്ല ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച്‌ സാമ്പത്തിക സഹായം തേടിയെന്നും വ്യവസായി പരാതിയില്‍ പറയുന്നുണ്ട്. ഇങ്ങനെ രവീന്ദര്‍ ഉണ്ടാക്കിയ പണം കണ്ടാണ് മഹാലക്ഷ്മിയുടെ കണ്ണ് മഞ്ഞളിച്ചതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം പുതിയ സംഭവ വികാസങ്ങളില്‍ മഹാലക്ഷ്മിയും കുടുംബവും കടുത്ത അതൃപ്തിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്നെ കബളിപ്പിച്ച്‌ പ്രണയത്തില്‍ വീഴ്ത്തുകയായിരുന്നു എന്ന് മഹാലക്ഷ്മി സുഹൃത്തിക്കളോട് പറഞ്ഞു എന്ന രീതിയിലുള്ള വാര്‍ത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ്  തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷിക ദിനത്തില്‍ മഹാലക്ഷ്മിയെ പ്രശംസിച്ച്‌ രവീന്ദര്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. തന്റെ ഭാഗ്യമാണ് മഹാലക്ഷ്മിയെന്നും ദൈവം തനിക്ക് തന്ന വരദാനമാണെന്നും രവീന്ദര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. തനിക്കും തന്റെ മകനും ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നിങ്ങള്‍. അത് വാക്കുകളിലൂടെ എഴുതാൻ എനിക്ക് കഴിയില്ല, നമുക്ക് ജീവിച്ചു കാണിക്കാം എന്നായിരുന്നു മഹാലക്ഷ്മി അതിന് താഴെ കമന്റായി കുറിച്ചത്.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago