എന്റെ പുരുഷാ…നീ എനിക്കത് സാധ്യമാക്കിത്തന്നു! പ്രിയതമനെ കളിയാക്കുന്നവര്‍ക്ക് മുന്നില്‍ പ്രണയാര്‍ദ്രയായി മഹാലക്ഷ്മി

കഴിഞ്ഞ ദിവസമാണ് നടി മഹാലക്ഷ്മിയും തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായത്. ഇരുവരുടെയും ഏറെ നാളത്തെ പ്രണയമാണ് സഫലമായത്. അതേസമയം, ഇരുവരുടെയും വിവാഹചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിമര്‍ശനവും ശക്തമായിരുന്നു. ബോഡി ഷെയിമിങും സൈബര്‍ ബുള്ളിങ്ങും രൂക്ഷമായി തുടരുകയാണ്. ബോഡി ഷെയിമിങ്ങില്‍ പ്രധാനം ശരീരപ്രകൃതി തന്നെയാണ്. വരന്റെ അമിത വണ്ണമാണ് പലര്‍ക്കും പ്രശ്നമായിരിക്കുന്നത്.

എന്നാല്‍ തന്റെ പ്രിയതമനെ വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി തന്നെ താരം നല്‍കുന്നുണ്ട്. രവീന്ദര്‍നെ കുറിച്ച് മഹാലക്ഷ്മി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വിവാഹത്തെ കുറിച്ചുള്ള അനാവശ്യ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് മഹാലക്ഷ്മിയുടെ മറുപടിയെത്തിയിരിക്കുന്നത്. ഇതോടെ മഹാലക്ഷ്മിയും രവീന്ദ്രറും തമ്മിലുള്ള പ്രണയം എത്രത്തോളമുണ്ടെന്ന് വ്യക്തമാവുകയാണ്..

ജീവിതം മനോഹരമാണ്. നീ എനിക്കത് സാധ്യമാക്കിത്തന്നു.. എന്റെ പുരുഷാ എന്നാണ് നടി പറഞ്ഞത്. വിവാഹ ശേഷമുള്ള യാത്രയില്‍ നിന്നെടുത്ത ഫോട്ടോ പങ്കുവച്ചാണ് മഹാലക്ഷ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ജീവിതം മനോഹരമാണ്. നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ..’ എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷനായി മഹാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജീന്‍സും ടോപ്പുമിട്ട ചിത്രത്തില്‍ താലി പുറത്ത് കാണിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം രവിചന്ദ്രനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഇങ്ങനെയാണ് തങ്ങളുടെ പ്രണയം ആത്മാര്‍ഥമാണെന്ന് താരം വ്യക്തമാക്കുന്നത്.

അതേസമയം, താരങ്ങള്‍ ഹണിമൂണിന് പോവുകയാണെന്നാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളില്‍ നിറയുന്നത്. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോ ആണിതെന്നും ആരാധകര്‍ കണ്ടെത്തിയിരിക്കുന്നു.

വിവാഹചിത്രവും മഹാലക്ഷ്മി പങ്കുവെച്ചിരുന്നു. ‘എനിക്ക് പങ്കാളിയായി നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. സ്‌നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു. നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു അമ്മൂ..’ എന്നാണ് വിവാഹ ഫോട്ടോയ്ക്ക്
ക്യാപ്ഷനായി മഹാലക്ഷ്മി കുറിച്ചിരുന്നത്.

രവീന്ദ്രറിന്റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധം പിരിഞ്ഞതിന് ശേഷം ഇരുവരുടെയും സെറ്റില്‍ തുടങ്ങിയ പ്രണയമാണ് സഫലമായത്.

Anu

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

39 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago