എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് വേണ്ടി.. ‘മഹാറാണി’ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു!

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ മഹാറാണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. കൈയ്യില്‍ വാഴക്കുലയുമായി മാര്‍ക്കറ്റിലൂടെ നടന്ന് വരുന്ന റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോയും ഇവര്‍ക്കൊപ്പം ജോണി ആന്റണി, നിഷ സാരംഗ് എന്നിവരാണ് ഇപ്പോള്‍ പുറത്തിറക്കിയ പോസ്റ്ററില്‍ ഉള്ളത്. യുവ താരങ്ങള്‍ അണിനിരക്കുന്ന സിനിമയാണ് മഹാറാണി. എന്റെ ഏറ്റവും പുതിയ സിനിമയായ മഹാറാണിയുടെ ഫസ്റ്റ് പോസ്റ്റര്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.

എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.. എന്ന് കുറിച്ചാണ് സിനിമയുടെ സംവിധായകന്‍ ഏറ്റവും പുതിയ പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരോടൊപ്പം ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് മഹാറാണി. മമ്മൂട്ടി ആയിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നത്. ഇപ്പോള്‍ മഹാറാണി എന്ന പുതിയ ചിത്രത്തിന്റെ കളര്‍ഫുള്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ശ്രദ്ധ നേടുകയാണ്.

നര്‍മ്മത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് മഹാറാണി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പാവാട.. എന്നീ സിനിമകള്‍ക്ക് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിക്കുന്നത്. എന്‍ എം ബാദുഷ ആണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ്. രതീഷ് രവിയാണ് ചിത്രത്തിന്റെ രചന.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം – ലോകനാഥന്‍, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, കലാസംവിധാനം – സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് ജിത്തു – പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക തുടങ്ങിയവരാണ് അണിയറയില്‍.

Sreekumar

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

6 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

57 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

59 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago