എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള ചിത്രമായിരുന്നു മഹാവീര്യര്‍. മലയാള സിനിമയില്‍ ഒരു പരീക്ഷണാര്‍ത്ഥം കൊണ്ടു വന്ന ഈ സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, സ്വാമി അപൂര്‍ണാനന്ദന്‍ എന്ന കഥാപാത്രമായി സിനിമയില്‍ എത്തുന്ന നിവിന്‍ പോളി.. ഒരു കേസില്‍ കോടതി മുറിയില്‍ സ്വന്തമായി വാദിക്കുന്ന ഒരു രംഗമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
സിനിമയിലെ പ്രധാന ഭാഗത്തെ കട്ട് ചെയ്ത് മാറ്റിയ ഒരു രംഗം ആണിത്. ഫ്രെയ്മില് നിവിന്‍ പോളി, സിദ്ദിഖ്, ലാലു അലക്സ് എന്നിവരേയും കാണാം.. ഒപ്പം ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്ന വില്ലേജ് ഓഫീസര്‍ കഥാപാത്രവും ഈ രംഗത്തില്‍ ഉണ്ട്. സിനിമയുടേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഡിലീറ്റഡ് സീനും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും എല്ലാം പ്രമേയമായ ഈ സിനിമയില്‍ ഹാസ്യത്തിനും മറ്റ് വൈകാരിക
മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് എടുത്തിരിക്കുന്നത്. എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്്ക്കൊപ്പം ആസിഫ് അലിയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത്. പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…