വർഷത്തിൽ മൂന്ന് നാല് സിനിമയൊക്കെ ചെയ്യുന്ന വ്യക്തിയായിരുന്നു ദിലീപ്

നടി  ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച താരങ്ങളിൽ ഒരാൾ ആയിരുന്നു മഹേഷ്. എന്നാൽ മഹേഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ മഹേഷിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. ദിലീപിന്റെ കയ്യിൽ നിന്ന് മഹേഷ് പണം വാങ്ങിച്ചിട്ടാണ് ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നത് എന്നാണ് പലരും  മഹേഷിനെ കുറിച്ച് പറഞ്ഞത്. എന്നാൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതോടെ തനിക്ക് സിനിമയിൽ നിന്ന് വരെ അവസരങ്ങൾ നഷ്ട്ടപ്പെട്ടു എന്നും ദിലീപിൽ നിന്നും ഒരു പ്രതിഫലവും കൈപ്പറ്റിയിട്ടല്ല താൻ ദിലീപിനെ പിന്തുണച്ച് സംസാരിച്ചത് എന്നും മഹേഷ് തന്നെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ദിലീപിനെ പിന്തുണച്ച് സംസാരിക്കുന്ന സമയത്ത് തന്നെ താൻ ഒരിക്കൽ പോലും ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല എന്നുമാണ് മഹേഷ് പറയുന്നത്. വളരെ മോശമായ ഒരു കാര്യമാണ് ആ നടി നേരിട്ടത്. ഒരു പെൺകുട്ടിക്കും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് അവർക്ക് സംഭവിച്ചത്. അത് ചെയ്തത് ആരായാലും അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ആ കുറ്റം ചെയ്ത  പൾസർ സുനി ഇപ്പോഴും ജയിലിൽ കിടക്കുകയാണ്. ഒരു പക്ഷെ മദനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജയിലിൽ കിടന്ന വിചാരണ തടവുകാരൻ പൾസർ സുനി തന്നെ ആയിരിക്കും. ഈ കേസ് ഇപ്പോഴെങ്ങും വിചാരണ തീരാൻ പോകുന്നില്ല.

ഒരു പക്ഷെ വിധി വന്നു കഴിഞ്ഞാലും രണ്ടു കൂട്ടർക്കും വീണ്ടും കേസിൽ ഉയർന്ന കോടതിയിൽ അപ്പീൽ നൽകാം. വർഷത്തിൽ മൂന്ന് നാല് ചിത്രങ്ങൾ ഇറക്കിയിരുന്നു ആൾ ആയിരുന്നു ദിലീപ്. അതിലൂടെ കുറെ സിനിമ കാർക്കും ജോലി കിട്ടിയിരുന്നു. ഈ കേസ് എന്തായാലും ഇപ്പോഴൊന്നും തീരില്ല. ദിലീപിന്റെ നല്ല കുറെക്കാലം പോയിക്കിട്ടി. അയാളുടെ കുറെ ചെറുപ്പം ഒലിച്ചു പോയി അത്രയേയുള്ളു എന്നുമാണ് മഹേഷ് പറയുന്നത്. വളരെ പെട്ടന്ന് തന്നെ മഹേഷിന്റെ ഈ വാക്കുകൾ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു.

Devika Rahul